വയൽകിളി സമരം അവസാനിപ്പിച്ചതായി സൂചന; ഇനി സമരം കോടതി വഴി..!

ക​ണ്ണൂ​ർ: കീ​ഴാ​റ്റൂ​ർ ബൈ​പാ​സ് വി​രു​ദ്ധ സ​മ​ര​ത്തി​ൽ​നി​ന്നും വ​യ​ൽ​ക്കി​ളി​ക​ൾ പി​ൻ​മാ​റു​ന്നു. ബൈ​പാ​സി​ന്‍റെ അ​ന്തി​മ വി​ജ്ഞാ​പ​നം ഇ​റ​ങ്ങി​യ​തോ​ടെ​യാ​ണ് പ്ര​ത്യ​ക്ഷ സ​മ​ര​ത്തി​ൽ​നി​ന്നും വ​യ​ൽ​ക്കി​ളി​ക​ൾ പി​ൻ​മാ​റു​ന്ന​ത്. സ​മ​ര​സ​മി​തി നേ​താ​വ് സു​രേ​ഷ് കീ​ഴാ​റ്റൂ​രി​ന്‍റെ അ​മ്മ​യു​ൾ​പ്പെ​ടെ സ​മ​രം​ഗ​ത്തു​ണ്ടാ​യി​രു​ന്ന​വ​ർ ഭൂ​മി ഏ​റ്റെ​ടു​ക്ക​ലി​ന് രേ​ഖ​ക​ൾ കൈ​മാ​റി. അ​ന്തി​മ വി​ജ്ഞാ​പ​നം ഇ​റ​ങ്ങി​യ സാ​ഹ​ച​ര്യ​ത്തി​ൽ പ്ര​ത്യ​ക്ഷ സ​മ​രം ഗു​ണം ചെ​യ്യി​ല്ലെ​ന്നും ഹൈ​ക്കോ​ട​തിയി​ൽ നി​യ​മ പോ​രാ​ട്ടം തു​ട​രാ​നു​മാ​ണ് സ​മ​രരംഗത്തു​ള്ള​വ​രു​ടെ തീ​രു​മാ​നം.

സ​മ​ര​ത്തി​ൽ​നി​ന്നും പി​ൻ​മാ​റി​യ വ​യ​ൽ​ക്കി​ളി​ക​ളു​ടെ നി​ല​പാ​ടി​നെ സി​പി​എം സ്വാ​ഗ​തം ചെ​യ്തു. തീ​രു​മാ​ന​ത്തെ സ്വാ​ഗ​തം ചെ​യ്യു​ന്ന​താ​യി സി​പി​എം ജി​ല്ലാ സെ​ക്ര​ട്ട​റി പി.​ജ​യ​രാ​ജ​ൻ പ​റ​ഞ്ഞു. ത​ളി​പ്പ​റ​മ്പ് കീ​ഴാ​റ്റൂ​ർ വ​യ​ലി​ലൂ​ടെ​യു​ള്ള ബൈ​പാ​സ് അ​ലൈ​ൻ​മെ​ന്‍റി​ൽ മാ​റ്റ​മി​ല്ലെ​ന്നു വ്യ​ക്ത​മാ​ക്കു​ന്ന അ​ന്തി​മ വി​ജ്ഞാ​പ​നം കേ​ന്ദ്ര ഉ​പ​രി​ത​ല ഗ​താ​ഗ​ത മ​ന്ത്രാ​ല​യം അ​ടു​ത്തി​ടെ​യാ​ണ് പു​റ​ത്തി​റ​ക്കി​യ​ത്. സ​മ​ര​രം​ഗ​ത്തു​ള്ള പാ​പ്പി​നി​ശേ​രി തു​രു​ത്തി പ​ട്ടി​ക​ജാ​തി കോ​ള​നി​യി​ലൂ​ടെ​യു​ള്ള അ​ലൈ​ൻ​മെ​ന്‍റി​നും മാ​റ്റ​മു​ണ്ടാ​കി​ല്ല. ന​ഷ്ട​പ​രി​ഹാ​രം ന​ൽ​കു​ന്ന​തി​നു ഭൂ​വു​ട​മ​ക​ളു​ടെ ഹി​യ​റിം​ഗ് തീ​യ​തി പ്ര​ഖ്യാ​പി​ച്ചാ​യി​രു​ന്നു. വി​ജ്ഞാ​പ​നം സി​പി​എം പാ​ർ​ട്ടി​ഗ്രാ​മ​മാ​യ കീ​ഴാ​റ്റൂ​രി​ൽ പാ​ർ​ട്ടി​യു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണു വ​യ​ലി​ലൂ​ടെ​യു​ള്ള അ​ലൈ​ൻ​മെ​ന്റി​നെ​തി​രെ സ​മ​രം തു​ട​ങ്ങി​യ​ത്. സി​പി​എം പി​ൻ​മാ​റി​യ​പ്പോ​ഴാ​ണു വ​യ​ൽ​ക്കി​ളി​ക​ൾ എ​ന്ന പേ​രി​ൽ സ​മ​രം തു​ട​ങ്ങി​യ​ത്.

error: Content is protected !!