പ്രളയ രക്ഷാപ്രവർത്തനം ; കേന്ദ്രം കേരളത്തിന് ‘102 കോടിയുടെ’ ബിൽ അയച്ചു…

പ്ര​ള​യ​ത്തി​ല്‍ മു​ങ്ങി​യ കേ​ര​ള​ത്തി​ല്‍ ര​ക്ഷാ​പ്ര​വ​ര്‍​ത്ത​നം ന​ട​ത്താ​ന്‍ വ്യോ​മ​സേ​ന സം​വി​ധാ​ന​ങ്ങ​ൾ ഉ​പ​യോ​ഗി​ച്ച​തി​നു​ള്ള ബി​ല്‍ കേ​ര​ള​ത്തി​ന് അ​യ​ച്ചെ​ന്ന് കേ​ന്ദ്രം. 102` കോ​ടി​യാ​ണ് ര​ക്ഷാ​പ്ര​വ​ര്‍​ത്ത​ന​ത്തി​ന് ബി​ല്ലി​ട്ടി​രി​ക്കു​ന്ന​ത്. പ്ര​തി​രോ​ധ സ​ഹ​മ​ന്ത്രി സു​ഭാ​ഷ് ഭാം​റെ​യാ​ണ് ഇ​ക്കാ​ര്യം രാ​ജ്യ​സ​ഭ​യെ അ​റി​യി​ച്ച​ത്.

പ്ര​ള​യ​ദു​രി​താ​ശ്വാ​സ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്കാ​യി വ്യോ​മ​സേ​നാ വി​മാ​ന​ങ്ങ​ള്‍ 517 ത​വ​ണ​യും ഹെ​ലി​കോ​പ്റ്റ​റു​ക​ള്‍ 634 ത​വ​ണ​യും പ​റ​ന്നു​വെ​ന്നും 3787 പേ​രെ എ​യ​ര്‍​ലി​ഫ്റ്റ് ചെ​യ്ത് ര​ക്ഷ​പ്പെ​ടു​ത്തി​യെ​ന്നും ഭാം​റെ വ്യ​ക്ത​മാ​ക്കി.

ഇ​ത്ത​രം സേ​വ​ന​ങ്ങ​ളു​ടെ തു​ക സം​സ്ഥാ​ന സ​ര്‍​ക്കാ​രാ​ണ് കൈ​മാ​റേ​ണ്ട​ത്. എ​ന്നാ​ൽ, കേ​ന്ദ്ര ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യ​ത്തി​ല്‍ നി​ന്ന് ഇ​ത് കേ​ര​ള​ത്തി​ന് ഈ​ടാ​ക്കാ​മെ​ന്നും മ​ന്ത്രി അ​റി​യി​ച്ചു. സൈ​ന്യ​വും നാ​വി​ക സേ​ന​യും അ​വ​ർ ചെ​ല​വാ​യ തു​ക സം​ബ​ന്ധി​ച്ച ക​ണ​ക്കു​ക​ൾ ത​യാ​റാ​ക്കി​ക്കൊ​ണ്ടി​രി​ക്കു​ക​യാ​ണെ​ന്നും ഇ​തി​ന്‍റെ ക​ണ​ക്ക് ഉ​ട​ൻ പു​റ​ത്ത് വ​രു​മെ​ന്നും മ​ന്ത്രി അ​റി​യി​ച്ചു.

error: Content is protected !!