കേരളത്തിൽ അഴിമതി കുറഞ്ഞു – മുഖ്യമന്ത്രി…

സംസ്ഥാനത്ത് അഴിമതി വലിയ തോതിൽ കുറയ്ക്കാൻ കഴിഞ്ഞിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വാർത്താ സമ്മേളനത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.

കേരളത്തിന്‍റെ അഴിമതി വിരുദ്ധ നിലപാടിന് രാജ്യത്താകെ വലിയ സ്വീകാര്യത ലഭിച്ചിട്ടുണ്ട്. അഴിമതി എല്ലാ തലത്തിലും അവസാനിച്ചുവെന്ന് അവകാശപ്പെടുന്നില്ലെന്നും അതിനുള്ള ശ്രമങ്ങൾ തുടരുകയാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

കേരളം നിക്ഷേപ സൗഹൃദ നാടല്ലെന്ന സ്ഥിതിക്ക് മാറ്റമുണ്ടായി. ഇവിടെ ഒന്നും നടക്കില്ലെന്ന പതിവ് പല്ലവി മാറിയെന്നും വലിയ തോതിൽ പദ്ധതികൾ സമയബന്ധിതമായി പുരോഗമിക്കുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. കേരള ബാങ്ക് രൂപീകരണം അവസാന ഘട്ടത്തിലാണെന്നും നടപടികൾ പുരോഗമിക്കുകയാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

error: Content is protected !!