സിഎം പി അരവിന്ദാക്ഷൻ വിഭാഗം സിപിഎം ൽ ലയിച്ചു…

കോടതി വിലക്കിനിടയിലും സി.എം.പി അരവിന്ദാക്ഷൻ വിഭാഗം സി.പി.എമ്മിൽ ലയിച്ചു. കൊല്ലത്ത് നടന്ന ലയനസമ്മേളനം മുഖ്യമന്ത്രി പിണറായി വിജയനാണ് ഉദ്ഘാടനം ചെയ്തത്. സി.എം.പിയിൽ നിന്നെത്തിയവർക്ക് പാർട്ടിയിൽ അർഹമായ പരിഗണന നൽകുമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു. പാർട്ടി സ്ഥാപകനായ എം.വി രാഘവന്റെ മകനായ എം.ബി രാജേഷ് ആണ് ലയനത്തിനെതിരെ കോടതിയെ സമീപിച്ചത്. രാജേഷിന്റെ ഹരജിയിൽ എറണാകുളം മുൻസിഫ് കോടതിയാണ് ലയനത്തിന് സ്റ്റേ നൽകിയിരുന്നത്

ഒമ്പതാം പാര്‍ട്ടി കോണ്‍ഗ്രസില്‍ തീരുമാനിച്ച പ്രകാരം സി.എം.പി അരവിന്ദാക്ഷന്‍ വിഭാഗം സി.പി.എമ്മില്‍ ലയിക്കുമെന്നാണ് നേതാക്കള്‍ വ്യക്തമാക്കിയിരുന്നത്. എന്നാല്‍ ഇതിനെതിരെ സി.എം.പി സ്ഥാപക നേതാവ് എം.വി രാഘവന്റെ മകന്‍ എം.വി രാജേഷ് കോടതിയെ സമീപിക്കുകയായിരുന്നു. ഇന്നലെ രാജേഷിന്റെ ഹരജി പരിഗണിച്ച കോടതി സി.എം.പി-സി.പി.എം ലയനം താത്ക്കാലികമായി വിലക്കുകയായിരുന്നു. ഈ വിലക്കിനിടയിലാണ് കൊല്ലം ക്യുഎസി മൈതാനത്താണ് സി.എം.പി-സി.പി.എം ലയനസമ്മേളനത്തിനിടെ സി.എം.പി അരവിന്ദാക്ഷൻ വിഭാഗം സി.പി.എമ്മിൽ ലയിച്ചത്.

error: Content is protected !!