ശബരിമല ; സർക്കാരിനെ പിന്തുണച്ച വിജയസേതുപതിക്ക് നേരെ സൈബർ ആക്രമണം…

ശബരിമല വിഷയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍റെ നിലപാടിനെ പിന്തുണച്ച തമിഴ് നടന്‍ വിജയ് സേതുപതിക്ക് സൈബര്‍ ആക്രമണം. ശബരിമല തങ്ങളുടെ വികാരമാണെന്നും ഇനി വിജയ് സേതുപതിയുടെ സിനിമകള്‍ക്ക് കേരളത്തില്‍ പിന്തുണ നല്‍കില്ലെന്നും പല കമന്‍റുകളിലും പറയുന്നു. ശബരിമല വിഷയത്തില്‍ ഭക്തരുടെ വികാരങ്ങള്‍ മാനിക്കാതെ നിലപാടെടുത്ത വിജയ് സേതുപതി ജല്ലിക്കെട്ട് വിഷയത്തില്‍ എന്ത് നിലപാടാണ് സ്വീകരിച്ചത് തുടങ്ങിയ ചോദ്യങ്ങളും ഉയര്‍ന്നിരുന്നു. അതേ സമയം താരത്തിന്‍റെ നിലപാടിനെ പിന്തുണച്ചും നിരവധിപേര്‍ രംഗത്തെത്തിയിട്ടുണ്ട്. ശബരിമല വിഷയത്തില്‍ വിജയ് സേതുപതിയുടെ ഫേസ്ബുക്ക് പേജില്‍ കമന്‍റുകളുടെ പ്രവാഹമാണ്.

error: Content is protected !!