പുല്‍വാമ ആക്രമണം: സൈന്യം തിരിച്ചടി നല്‍കി തുടങ്ങിയെന്ന് മോദി; ഇനി മന്‍ കി ബാത്ത് മെയ് മാസത്തില്‍

ഡല്‍ഹി: പുല്‍വാമ ആക്രമണത്തിന് അതേ നാണയത്തില്‍ രാജ്യത്തെ സൈന്യം തിരിച്ചടി നല്‍കി തുടങ്ങിയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. അതിന്റെ ഉദാഹരണങ്ങളാണ് സമീപ ദിവസങ്ങളില്‍ കണ്ടതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. പ്രധാനമന്ത്രിയുടെ പ്രതിമാസ റേഡിയോ പരിപാടിയായ മന്‍ കി ബാത്തില്‍ സംസാരിക്കവേയാണ് അദ്ദേഹം ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്.

അസാമാന്യ മനോധൈര്യമാണ് നമ്മുടെ സൈനികര്‍ പ്രകടിപ്പിക്കുന്നതെന്നും വീരമൃത്യുവരിച്ച ധീരസൈനികരുടെയാകെ ഓര്‍മയ്ക്ക് തലസ്ഥാനത്ത് യുദ്ധസ്മാരകം നിര്‍മിക്കുമെന്നും അദ്ദേഹം അറിയിച്ചു. ഇന്ത്യാ ഗേറ്റിനും അമര്‍ജവാന്‍ ജ്യോതിക്കും സമീപമായിരിക്കും സ്മാരകങ്ങള്‍ പണിയുകയെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.

വീരമൃത്യുവരിച്ചവരുടെ കുടുംബങ്ങളുടെ ദുഃഖത്തില്‍ പങ്കുചേരുന്നുവെന്നും രാജ്യമാകെ അവര്‍ക്കൊപ്പമുണ്ടാകുമെന്നും പ്രധാനമന്ത്രി പറഞ്ഞു. മതരാഷ്ട്രീയ പരിഗണനകള്‍ മാറ്റിവച്ച് രാജ്യം സൈന്യത്തിനൊപ്പം നില്ക്കണമമെന്നും നരേന്ദ്ര മോദി മന്‍കിബാത്തില്‍ ആവശ്യപ്പെട്ടു. ജന ആശീര്‍വാദം നേടി ഇനിയും ഏറെ വര്‍ഷം മന്‍കി ബാത്ത് നടത്തും എന്ന് പ്രധാനമന്ത്രി പറഞ്ഞു. മന്‍ കി ബാത്ത് ഇനി മേയ് മാസമാണ് ഉണ്ടാവുകയെന്നും രണ്ടു മാസം തെരഞ്ഞെടുപ്പ് പ്രചരണത്തിലായിരിക്കുമെന്നും നരേന്ദ്ര മോദി പറഞ്ഞു.

error: Content is protected !!