കാസര്‍കോട് പെരിയ ജവഹര്‍ നവോദയ സ്‌കൂളിലെ ആറ് വിദ്യാര്‍ത്ഥികള്‍ക്ക് എച്ച1 എന്‍1

കാസര്‍കോട്: പെരിയ ജവഹര്‍ നവോദയ സ്‌കൂളിലെ ആറ് വിദ്യാര്‍ത്ഥികള്‍ക്ക് എച്ച്1 എന്‍1 സ്ഥിരീകരിച്ചു. 67 വിദ്യാര്‍ത്ഥികള്‍ രോഗ ലക്ഷണങ്ങളോടെ ചികിത്സയിലാണ്. സ്‌കൂളിലെ നാല് പെണ്‍കുട്ടികള്‍, ഒരു ആണ്‍കുട്ടി ഇവിടുത്തെ വാര്‍ഡന്‍ എന്നിവര്‍ക്കാണ് നിലവില്‍ രോഗം സ്ഥിരീകരിച്ചിട്ടുള്ളത്.
ഈ മാസം 16 മുതല്‍ 22 വരെയാണ് കുട്ടികള്‍ക്ക് കൂട്ടമായി പനിബാധിച്ചതായി ശ്രദ്ധയില്‍പ്പെട്ടത്. തുടര്‍ന്ന് മണിപ്പാല്‍ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നടത്തിയ പരിശോധനയിലാണ് എച്ച് 1 എന്‍1 സ്ഥിരീകരിച്ചത്. അതേ സമയം രോഗം നിയന്ത്രണവിധേയമാണെന്ന്‌ഡോക്ടര്‍മാര്‍ അറിയിച്ചിട്ടുണ്ട്‌

error: Content is protected !!