പുഴയിൽ കാണാതായ കുറുമാത്തൂർ സ്വദേശിയുടെ മൃതദേഹം കണ്ടെത്തി…

ചെങ്ങളായി തേർലായിമോലത്തം കടവിൽ കക്ക വരാനിറങ്ങിയപ്പോൾ കാണാതായ ആളുടെ മൃതദേഹം കണ്ടെത്തി കുറുമാത്തൂർ പൊക്കുണ്ട് പയേരി സ്വദേശി കുറ്ററ പുത്തൻവീട്ടിൽ അനിൽ കുമാർ (48 )ന്റെ മൃതദേഹമാണ് കണ്ടെത്തിയത് .ഇന്ന് രാവിലെ 8 മണിയോടെ തളിപ്പറമ്പിൽ നിന്നും എത്തിയ അഗ്നി രക്ഷാസേന നടത്തിയ തിരച്ചലിലാണ് ജഡം ലഭിച്ചത്.

ഇന്നലെ വൈകുന്നേരം സുഹൃത്തുക്കളോടൊപ്പം കക്ക വരാനിറങ്ങിയ അനിൽകുമാർ മുങ്ങിത്താഴുകയും പിന്നിട് കാണാതാവുകയുമായിരുന്നു. ഉടൻ നാട്ടുകാരും മണൽവാരൽ തൊഴിലാളികളും ചേർന്ന്  തിരച്ചിൽ നടത്തി.തുടർന്ന് ശ്രീകണ്ഠപുരം പോലീസും അഗ്നി രക്ഷാ സേനയും രാത്രി വരെ തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല ഇന്ന് രാവിലെ തിരച്ചിൽ പുനരാരംഭിക്കുകയായിരുന്നു. ഭാര്യ രതി, മക്കൾ നിവേദ്യ, രജിഷ്ണു എന്നിവരാണ് .ശ്രീകണ്ഠപുരം പോലീസ് ഇൻക്വസ്റ്റ് നടത്തിയ മൃതദേഹം പരിയാരം മെഡിക്കൽ കോളെജിലെക്ക് മാറ്റി.

error: Content is protected !!