കണ്ണൂർ താളിക്കാവ് സ്വദേശിയെ ഒരു മാസമായി കാണാനില്ല…

കണ്ണൂർ മുൻസിപ്പൽ കോർപ്പറേഷൻ ഹെൽത്ത് വിഭാഗം കണ്ടിജൻറ്  തൊഴിലാളിയും  താളിക്കാവ് സ്വദേശിയുമായ ശ്രീ.ജി.വിനോദിനെ കഴിഞ്ഞ ഒരു മാസമായി കാൺമാനില്ല.2018 ഡിസംബർ 11 ന് രാവിലെ ജോലിക്കായി വീട്ടിൽ നിന്നും പോയ ഇദ്ദേഹം പിന്നീട് തിരിച്ചെത്തിയിട്ടില്ല.തളിക്കാവിലെ ഗോവിന്ദ മഹാരാജ്,സുശീല ദമ്പതികളുടെ മകനാണ് വിനോദ്.ഭാര്യ വൃന്ദ.

പുതുതായി വാങ്ങിയ ഒരു ക്യാമറയുമായിട്ടാണ് 11 ന് വീട്ടിൽ നിന്നിറങ്ങിയത് എന്നാണ് ബന്ധുക്കൾ പറയുന്നത്.കുടുംബം കണ്ണൂർ ടൗൺ പോലീസ് സ്റ്റേഷനിൽ പരാതി നൽകിയിട്ടുണ്ട് .
കണ്ടു കിട്ടുന്നവർ കണ്ണൂർ ടൗൺ പോലീസ് സ്റ്റേഷനിൽ വിവരം അറിയിക്കണം എന്നും ബന്ധപ്പെട്ടവർ അറിയിച്ചു.

error: Content is protected !!