ആറ് വർഷം മുമ്പ് കാണാതായ യുവാവിന് വേണ്ടിയുള്ള തിരച്ചിലിനിടെ എല്ല് കണ്ടെത്തി

ആറുവർഷം മുൻപ് കാണാതായ സ്വകാര്യ ബസ് ജീവനക്കാരനും ബിജെപി പ്രവർത്തകനുമായ കണ്ണൂർ പറമ്പായിലെ പി നിഷാദിന് വേണ്ടിയുള്ള  തിരച്ചിലിനിടയിൽ എല്ലിന്റെ ഭാഗം കണ്ടെത്തി. പറമ്പായി ചേരികമ്പനി അങ്കണവാടിക്ക് സമീപം മണ്ണ് മാന്തിയന്ത്രത്തിന്റെ സഹായത്താൽ നടത്തിയ പരിശോധനയിലാണ് കണ്ടെത്തല്‍.

ബെംഗളൂരു സ്ഫോടനക്കേസ് പ്രതി പറമ്പായി സലീമിന്റ സാന്നിധ്യത്തിൽ നടത്തിയ പരിശോധനയിലാണ് എല്ലിന്റെ ഭാഗം കണ്ടെത്തിയത്. മനുഷ്യന്റെ എല്ലാണോയെന്ന് സ്ഥിരീകരിക്കാൻ ഫോറൻസിക് പരിശോധന നടത്തുമെന്ന് പൊലീസ് വിശദമാക്കി.

ബെംഗലുരു സ്ഫോടനക്കേസിൽ കണ്ണൂരിൽ പിടിയിലായ പറമ്പായി സലീമിനെ, ബിജെപി പ്രവർത്തകൻ പറമ്പായി നിഷാദിനെ കൊലപ്പെടുത്തിയ കേസിൽ ക്രൈംബ്രാഞ്ച് നേരത്തെ കസ്റ്റഡിയിൽ വിട്ടിരുന്നു.  കൂത്തുപറമ്പ് കോടതിയാണ് സലീമിനെ പത്ത് ദിവസത്തേക്ക് കേസന്വേഷിക്കുന്ന ക്രൈംബ്രാഞ്ചിന് കസ്റ്റഡിയിൽ വിട്ടുനൽകിയത്. ബംഗലുരു സ്ഫോടനക്കേസിൽ പത്ത് വർഷത്തിന് ശേഷം പിടിയിലായപ്പോഴാണ് നിഷാദ് വധക്കേസിൽ സലീം കുറ്റം സമ്മതിച്ചത്.

error: Content is protected !!