ഓൺലൈൻ ടാക്സി തട്ടിപ്പ്; കണ്ണൂരില്‍ ഒരാള്‍ അറസ്റ്റില്‍

ഓൺലൈൻ ടാക്സി ഫ്രാഞ്ചൈയ്സി വാഗ്ദ്ധാനം ചെയ്ത് നിരവധി പേരിൽ നിന്ന് ലക്ഷങ്ങൾ തട്ടിയ യുവാവ് അറസ്റ്റിൽ. തരംഗ് സൊലൂഷൻ ഉടമ എളയാവൂരിലെ സൂരജ് (42)നെയാണ് പറശിനിക്കടവിലെ ലോഡ്ജിൽ ഒളിവിൽ കഴിയവെ ഇന്ന് പുലർച്ചെ ടൗൺ എസ്.ഐ. ശ്രീജിത്ത് കൊടെരിയും സംഘവും പിടികൂടിയത്. കേരളത്തിലുടനീളം ” കാർ വൺ ” എന്നപേരിൽ ഓൺലൈൻ ടാക്സി ആരംഭിക്കുന്നുണ്ടെന്ന് വിശ്വസിപ്പിച്ച് നിരവധി പേരിൽ നിന്നും അഞ്ച് ലക്ഷംരൂപ വരെ വാങ്ങിയിരുന്നു. എന്നാൽ ഒരിടത്ത് പോലും ടാക്സി സർവീസുകൾ ആരംഭിക്കുകയോ പണം തിരിച്ച് നൽകുകയോ ചെയ്തിട്ടില്ല. മൂന്ന് ലക്ഷം രൂപ നൽകിയതലശേരി സ്വദേശി രഞ്ചിത്ത് ബാലിഗയുടെ പരാതിയിലാണ് സൂരജിനെ അറസ്റ്റ് ചെയ്തത്.നിലവിൽ എട്ടോളം പരാതികൾ ഇയാൾക്കെതിരെ ഉണ്ട്.നേരത്തെ പുതിയ തെരുവിൽ പ്രവർത്തിച്ചിരുന്ന ഓഫീസ് അടുത്തകാലത്തായി ട്രെയിനിങ്ങ് കോളെജിന് സമീപത്തെറമ്പ റബ്കോ ബിൽഡിങ്ങിലെക്ക് മാറ്റിയിരുന്നു. ഓൺലൈൻ ടാക്സി സർവ്വീസ് തുടങ്ങുന്നതായി കണ്ണൂരിൽ പത്ര സമ്മേളനം വിളിച്ചാണ് ഇയാൾ അറിയിച്ചത്.പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും.

error: Content is protected !!