തൃശൂരിലും സൂര്യാഘാതം: എരുമപ്പെട്ടിയിൽ പശു ചത്തു

തൃശൂർ എരുമപ്പെട്ടിയിൽ സൂര്യാഘാതമേറ്റ് പശു ചത്തു. എരുമപ്പെട്ടി സ്കൈ മണ്ഡപത്തിന് പുറക് വശത്ത് താമസിക്കുന്ന അരീക്കുഴി വീട്ടിൽ സ്റ്റീഫൻ്റെ പശുവാണ് ചത്തത്. തൊഴുത്തിൽ കെട്ടിയിട്ടിരുന്ന പശു കുഴഞ്ഞ് വീഴുകയായിരുന്നു.എരുമപ്പെട്ടി വെറ്റിനറി സർജൻ്റെ നേതൃത്വത്തിൽ പോസ്റ്റ്മോർട്ടം നടത്തിയപ്പോൾ പൂർണ്ണ ആരോഗ്യ മുണ്ടായിരുന്ന പശുവിന് രോഗ ലക്ഷണങ്ങളൊന്നും കണ്ടെത്താൻ കഴിഞ്ഞില്ല. സൂര്യാഘാതം ഏറ്റാണ് പശു ചത്തത് എന്നാണ് പോസ്റ്റ്മോർട്ടത്തിലെ പ്രാഥമിക നിഗമനം.

അതേസമയം കണ്ണൂർ  മയ്യിൽ കാവിൻ മൂലയിലെ ക്ഷീര കർഷകൻ ചാത്തോത്ത് ബാലകൃഷ്ണന്റെ  കറവപ്പശുവും ചത്തിരുന്നു . പത്ത് മണിയോടെ തളർന്ന് വീണ പശു ഒരു മണിയോടെയാണ് ചത്തത്.മയ്യിൽ കണ്ടക്കൈ വെറ്ററിനറി ആസ്പത്രിയിലെ സർജൻ ഡോ. ആസിഫ് എം അശ്രഫ് അടിയന്തര ശുശ്രൂഷകൾ നടത്തിയെങ്കിലും ഫലമുണ്ടായില്ല.തുടർന്ന് നടത്തിയ പോസ്റ്റ്‌മോർട്ടത്തിലാണ് സൂര്യാഘാതമേറ്റാണ് പശു ചത്തതെന്ന് വ്യക്തമായത്.

error: Content is protected !!