ഉദ്ഘാടന ചടങ്ങുകൾ പുരോഗമിക്കുന്നു; ആദ്യ യാത്രികന്‍ മലപ്പട്ടം സ്വദേശി ടി കെ ഗോവിന്ദൻ മാസ്റ്റർ

കണ്ണൂർ അന്താരാഷ്ട്ര വിമാനത്തവളത്തിന്റെ ഉദ്ഘാടന ചടങ്ങുകൾ പുരോഗമിക്കുന്നു.. രാവിലെ മുതൽ തന്നെ വേദിയിൽ കലാ പരിപാടികൾ ആരംഭിച്ചു കഴിഞ്ഞു. കേന്ദ്ര മന്ത്രിയും മുഖ്യമന്ത്രിയും മന്ത്രിമാരും വിമാനത്തവളത്തിൽ എത്തിച്ചേർന്നു. 9.30 ഓടെ നിലവിളക്ക് കൊളുത്തി ടെർമിനൽ ഉദ്ഘാടനം നടക്കും. മുഖ്യ മന്ത്രി 9.55 ഓട് കൂടി അബുദാബിയിലേക്ക് പറക്കുന്ന ആദ്യ വിമാനം ഫ്ലാഗ് ഓഫ് ചെയ്യും. വീമാനത്തിലെ യാത്രക്കാരായ മലപ്പട്ടം സ്വദേശിയും പരിയാരം മെഡിക്കൽ കോളേജ് മുൻ ചെയർമാനായ ടി.കെ ഗോവിന്ദൻ മാസ്റ്റർ അടക്കമുള്ള 180 യാത്രക്കാർ ഏല്ലാവരും രാവിലെ തന്നെ എത്തിച്ചേർന്നിരുന്നു. എല്ലാവർക്കും ബോർഡിംങ്ങ് പാസ്സും ലഭിച്ചു കഴിഞ്ഞിട്ടുണ്ട്.

error: Content is protected !!