കൂത്തുപറമ്പ നിര്‍മ്മലഗിരിയില്‍ ബസ്സും ബൈക്കും കൂട്ടിയിടിച്ച് ഒരു മരണം

കൂത്തുപറമ്പിനു സമീപം  നിര്‍മ്മലഗിരിയില്‍ ബസ്സും ബൈക്കും കൂട്ടിയിടിച്ച് ഒരു മരണം.
മാലൂർ എരട്ടേങ്ങല്‍  ഓലക്കലിലെ സദാനന്ദന്റെ ഭാര്യ ഷൈനിയാണ് കൊല്ലപ്പെട്ടത്. ഭര്‍ത്താവ് സദാനന്ദനെ ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബൈക്കില്‍  കൂത്തുപറമ്പിൽ പോകുന്ന വഴിയില്‍ നിർമ്മലഗിരി നീറോളിച്ചാലിൽ വെച്ചാണ് അപകടം ഉണ്ടായത്.

error: Content is protected !!