തര്‍ക്കത്തെ തുടര്‍ന്ന് കാമുകന്‍റെ ജനനേന്ദ്രിയം ഛേദിച്ച് യുവതി

തര്‍ക്കത്തെ തുടര്‍ന്ന് സുഹൃത്തിന്റെ ജനനേന്ദ്രിയം ഛേദിച്ച് യുവതി. ഒഡീഷയിലെ കോഞ്ച്ഗറിലാണ് സംഭവം. ബുധനാഴ്ച രാത്രിയായിരുന്നു സംഭവം. യുവതിയെ പറ്റി യുവാവ് മോശം പരാമര്‍ശം നടത്തിയെന്നും തുടര്‍ന്നാണ് ഇരുവരും തമ്മില്‍ വഴക്കായതെന്നും ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ട് ജെയിംസ് ടോപ്പോ പറഞ്ഞു.

24 കാരിയായ കമലയെന്ന യുവതിയാണ് 25 കാരനായ രാജേന്ദ്ര നായികിന്റെ ജനനേന്ദ്രിയം മുറിച്ചുമാറ്റിയത്. കട്ടക്കിലെ ആശുപത്രിയില്‍ ഗുരുതരാവസ്ഥയില്‍ ചികിത്സയിലാണ് ഇയാള്‍. രാജേന്ദ്ര നായികിന്റെ ബന്ധുക്കളുടെ പരാതിയിന്‍മേല്‍ യുവതിയെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ജനനേന്ദ്രിയം മുറിക്കാന്‍ ഉപയോഗിച്ച ആയുധവും പൊലീസ് കണ്ടെടുത്തിട്ടുണ്ട്. യുവതി കുറ്റം സമ്മതിച്ചിട്ടുണ്ട്. ഇപ്പോൾ കട്ടക്കിലെ ആശുപത്രിയില്‍ ഗുരുതരാവസ്ഥയില്‍ ചികിത്സയിലാണ് രാജേന്ദ്ര.

അതേ സമയം തര്‍ക്കത്തിന് ശേഷം യുവതിയുടെ വീട്ടില്‍ തങ്ങിയ തന്നെ രാത്രിയില്‍ ഉറങ്ങുന്ന സമയത്താണ് യുവതി ആക്രമിച്ചതെന്നും യുവാവ് പൊലീസിന് മൊഴി നല്‍കി. ഇയാളെ ആദ്യം ഹരിചന്ദപൂര്‍ ആശുപത്രിയിലും കൊഞ്ച്ഗര്‍ ജില്ലാ ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും നില ഗുരുതരമായതിനെ തുടർന്ന് പിന്നീട് കട്ടക്കിലെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ചെന്നൈയിലെ ഒരു സ്വകാര്യ കമ്പനിയിലാണ് നായിക്കിന് ജോലി.

error: Content is protected !!