ഇന്ത്യ-വിന്‍ഡീസ് ടി-20 പരമ്പരയ്ക്ക് ഇന്ന് തുടക്കം

ഇന്ത്യ-വിന്‍ഡീസ് ടി-20 പരമ്പരയ്ക്ക് ഇന്ന് തുടക്കം. കൊല്‍ക്കത്തയില്‍ വൈകീട്ട് 7 മണിക്കാണ് മത്സരം. ടെസ്റ്റ്, ഏകദിന പരമ്പരയില്‍ നിരുപാധികം കീഴടങ്ങിയ സന്ദര്‍ശര്‍ക്കിത് അഭിമാനപോരാട്ടമാണ്. ലോകചാംപ്യന്‍മാരുടെ പകിട്ടിനൊത്ത പ്രകടനം കാഴ്ചവെച്ചാല്‍ മാത്രമെ തകര്‍പ്പന്‍ ഫോമിലുള്ള ഇന്ത്യയെ കീഴടക്കാന്‍ വിന്‍ഡീസിനാകൂ. ടി-20 സ്‌പെഷ്യലിസ്റ്റുകളായ താരങ്ങളെ വിന്‍ഡീസ് ടീമിലെത്തിച്ചിട്ടുണ്ട്. ഐ.പി.എല്ലില്‍ കളിച്ച പരിചയസമ്പത്തുള്ള കീറോണ്‍ പൊള്ളാര്‍ഡ്, കാര്‍ലോസ് ബ്രാത്‌വെയ്റ്റ് എന്നിവര്‍ ടീമിനൊപ്പം ചേരും.

വിരാട് കോലിക്ക് വിശ്രമം അനുവദിച്ചതിനാല്‍ രോഹിത് ശർമ്മയാണ് ഇന്ത്യയെ നയിക്കുക. ഇന്നലെ പ്രഖ്യാപിച്ച പന്ത്രണ്ട് അംഗ ടീമിൽ ഉൾപ്പെട്ടതിനാൽ ഓൾറൗണ്ടർ ക്രുനാൽ പാണ്ഡ്യയുടെ അരങ്ങേറ്റം ഉറപ്പാണ്. ദിനേശ് കാർത്തിക് ടീമിലുണ്ടെങ്കിലും റിഷഭ് പന്ത് വിക്കറ്റ് കീപ്പറാവും.

കുൽദീപ് യാദവോ യുസ്‍വേന്ദ്ര ചാഹലോ പുറത്തിരിക്കേണ്ടിവരും. പേസും ബൗൺസും ഉള്ള വിക്കറ്റായതിനാൽ ഭുവനേശ്വർ, ബുംറ ഖലീൽ എന്നിവർ ഇന്ത്യൻ നിരയിലുണ്ടാവും. കാർലോസ് ബ്രാത്ത് വെയ്റ്റിന്‍റെ നേതൃത്വത്തിലാണ് വിൻഡീസ് ഇറങ്ങുന്നത്. കീറൺ പൊള്ളാർഡ് തിരിച്ചെത്തിയെങ്കിലും ആന്ദ്രേ റസലിന്‍റെ അഭാവം വിൻഡീസിന് തിരിച്ചടിയാവും. ടീമിൽ ഉൾപ്പെടുത്തിട്ടും റസൽ കൊൽക്കത്തയിൽ എത്തിയിട്ടില്ല. റസലിന് പരുക്കേറ്റുവെന്നാണ് സെലക്ഷൻ കമ്മിറ്റിയുടെ വിശദീകരണം

error: Content is protected !!