പന്ത് നിലം തൊടും മുമ്പെ, റൊണാള്‍ഡോയുടെ വണ്ടര്‍ ഗോള്‍

ഇന്നലെ ചാമ്പ്യന്‍സ് ലീഗില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡിനെതിരെ യുവന്റസ് സൂപ്പര്‍താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ സൂപ്പര്‍ഗോള്‍. മത്സരത്തില്‍ യുവന്റസ് തോറ്റെങ്കിലും(1-2) റൊണാള്‍ഡോയുടെ ഗോള്‍ വേറിട്ട് നിന്നു. യുവന്റസിനായി ചാമ്പ്യന്‍സ് ലീഗില്‍ റോണോയുടെ ആദ്യത്തേതും യുവന്റസ് ജേഴ്‌സിയില്‍ എട്ടാമത്തെ ഗോളുമായിരുന്നു. മൈതാന മധ്യത്ത് നിന്ന് ലിയനാര്‍ഡോ ബെനൂചീ നീട്ടിനല്‍കിയൊരു ലോങ് ബോള്‍ കൃത്യമായി റൊണാള്‍ഡോ പോസ്റ്റിലേക്ക് അടിച്ചുകയറ്റുകയായിരുന്നു. പന്തിന്റെ ഗതിക്കനുസരിച്ച് നീങ്ങിയ റൊണാള്‍ഡോ, പന്ത് നിലംതൊടും മുമ്പെ അതിസുന്ദരമായൊരു വോളിയിലൂടെ വലക്കുള്ളിലാക്കി. പക്ഷേ ഇതിന്റെ ആഘോഷങ്ങള്‍ക്ക് അല്‍പായുസെയുണ്ടായിരുന്നുള്ളൂ. പിന്നാലെ യുവന്റസിന്റെ വലയില്‍ രണ്ടുവട്ടം പന്ത് എത്തി. അതോടെ തോല്‍വിയും. ആദ്യ പാദത്തില്‍ യുവന്റസിനായിരുന്നു ജയം.

error: Content is protected !!