കാര്യവട്ടം ഏകദിനം: വെസ്റ്റ് ഇൻഡീസിനു മോശം തുടക്കം

കാര്യവട്ടം ഏകദിനത്തില്‍ ഇന്ത്യക്കെതിരെ വെസ്റ്റ് ഇന്‍ഡീസിന്റെ തുടക്കം തകര്‍ച്ചയോടെ. ടോസ് നേടി ബാറ്റിംഗിനിറങ്ങിയ വിന്‍ഡീസിന് മൂന്ന് വിക്കറ്റുകള്‍ നഷ്ടമായി. വിന്‍ഡീസ് സ്‌കോര്‍ ഒന്നില്‍ നില്‍ക്കേ ആദ്യ ഓവറില്‍ പൂജ്യനായി പൗളിയെ ഭുവനേശ്വര്‍ ധോണിയുടെ കൈയ്യിലെത്തിച്ചു. ടീം സ്‌കോര്‍ രണ്ടില്‍ നില്‍ക്കെതെ നായകന്‍ ഹോപ്പിന്റെ കുറ്റി ഭുംറയും തെറിപ്പിക്കുകയായിരുന്നു.  നേരത്തെ മത്സരത്തില്‍ ടോസ് നേടിയവിന്‍ഡീസ് നായകന്‍ ജാസണ്‍ ഹോള്‍ഡര്‍ ബാറ്റിംഗ് തെരഞ്ഞെടുത്തിരുന്നു.

പരമ്പര സ്വന്തമാക്കാന്‍ ഇന്ത്യയും സമനില മോഹവുമായി വിന്‍ഡീസും ഇറങ്ങുമ്പോള്‍ മൈതാനത്ത് ആവേശത്തിന്റെ തീപടരുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍. പരമ്പര തുടങ്ങും മുന്‍പ് അമിത ആത്മവിശ്വാസത്തിലായിരുന്നു ഇന്ത്യ. എന്നാല്‍ വിന്‍ഡീസ്, ടെസ്റ്റിലെ വിന്‍ഡീസ് അല്ലെന്നു രണ്ടാമത്തെ കളിയില്‍ തന്നെ ബോധ്യമായി. സമനിലയും അപ്രതീക്ഷിത തോല്‍വിയും ഏറ്റുവാങ്ങിയതോടെയാണ് ഇന്ത്യ ഉണര്‍ന്നത്. നാലാം ഏകദിനത്തിലെ വമ്പന്‍ വിജയം നല്‍കുന്ന ആത്മവിശ്വാസം ഇന്നത്തെ കളിയിലും പ്രതിഫലിക്കും. മറുവശത്ത് അവസാന കളി ജയിച്ച് പരമ്പര സമനിലയിലെത്തിച്ചാല്‍പ്പോലും വിന്‍ഡീസിനു ലോട്ടറിയാണ്.

ബാറ്റിങ്ങിനെ തുണയ്ക്കുന്ന പിച്ചില്‍ 300 പോലും സുരക്ഷിതമായ സ്‌കോര്‍ ആയിരിക്കില്ല. പക്ഷേ, മഴ പെയ്താല്‍ സ്വഭാവം മാറിമറിയും. കഴിഞ്ഞ വര്‍ഷം ഇതേ മൈതാനത്തു നടന്ന മഴയില്‍ക്കുതിര്‍ന്ന ട്വന്റി20 മല്‍സരത്തില്‍ എട്ട് ഓവറില്‍ അഞ്ചുവിക്കറ്റിന് 67 റണ്‍സാണ് ഇന്ത്യയെടുത്തത്. മറുപടിയായി ന്യൂസീലന്‍ഡിന് ആറു വിക്കറ്റ് നഷ്ടത്തില്‍ 61 റണ്‍സ് എടുക്കാനേ കഴിഞ്ഞുള്ളൂ.

error: Content is protected !!