സ്വകാര്യ ബസ്സുകൾക്കെതിരെ പ്രതിഷേധം: ബസ് സ്റ്റാന്‍ഡ് കയ്യേറി ടൂറിസ്റ്റ് ബസുകള്‍

കൂത്തുപറമ്പ് മുനിസിപ്പല്‍ ബസ് സ്റ്റാന്‍ഡ് ടൂറിസ്റ്റ് ബസുകള്‍. അന്‍പത്തിലധികം ബസുകളാണ് ഇന്ന് രാവിലെ 7.30 ഓടെ ബസ് സ്റ്റാന്റിലും പരിസരത്തുമായി നിര്‍ത്തിയിട്ടത്. പ്രൈവറ്റ് കാര്യേജ് ബസുകളുടെ ട്രിപ്പുകള്‍ സ്വകാര്യ ബസുകള്‍ ഏറ്റെടുത്ത് ഓടുന്നതിലെ പ്രതിഷേധത്തെ തുടര്‍ന്നായിരുന്നു ടൂറിസ്റ്റ് ബസുകള്‍ ബസ് സ്റ്റാന്‍ഡ് കൈയ്യേറിയത്.

സ്റ്റാന്റിലെ ട്രാക്കുകളിലടക്കം കോണ്‍ട്രാക്ട് കാര്യേജ് ബസുകള്‍ നിര്‍ത്തിയിട്ടു.ആര്‍ ടിഒയ്ക്കും പൊലീസിനും പല തവണ രേഖാമൂലം പരാതി നല്‍കിയിട്ടും നീതി കിട്ടിയില്ലെന്നും മട്ടന്നൂര്‍ എയര്‍പോര്‍ട്ടിലേക്ക് അടക്കം യാത്രക്കാരെ ബസില്‍ കുത്തിനിറച്ച് കൊണ്ടുപോയെന്നും ഇതാണ് പ്രതിഷേധത്തിന് കാരണമെന്നുമാണ് ടൂറിസ്റ്റ് ബസ് ജീവനക്കാര്‍ പറയുന്നത്. സംഭവത്തില്‍ പ്രതിഷേധിച്ചു സ്വകാരായ ബസ്സുകള്‍ കണ്ണൂര്‍-കൂത്തുപറമ്പ റൂട്ടില്‍ മിന്നല്‍ പണിമുടക്ക് നടത്തുകയാണ്.

error: Content is protected !!