പിലാത്തറയില്‍ കാറും ബസ്സും കൂട്ടിയിടിച്ചു; ഒരാളുടെ നില ഗുരുതരം; നിരവധി പേർക്ക് പരിക്ക്

കണ്ണൂര്‍-പയ്യന്നൂര്‍ ദേശീയപാതയില്‍  പിലാത്തറയ്ക്കു സമീപം വിളയാങ്കോട് കാറും ബസ്സും കൂട്ടിയിടിച്ച് നിരവധി പേർക്ക് പരിക്ക് ഒരാളുടെ നില ഗുരുതരം. പയ്യന്നൂരിൽ നിന്നും കണ്ണൂർ ഭാഗത്തേക്ക് വരുന്ന എമിറേറ്റ്സ് ബസ്സും പയ്യന്നൂർ ഭാഗത്തേക്ക് പോകുന്ന സ്വിഫ്റ്റ് കാറുമാണ് അപകടത്തിൽപ്പെട്ടത്. കാറിൽ യാത്ര ചെയ്യുന്ന നാല് പേർക്കാണ് സാരമായ പരിക്കേറ്റത്. ഇതില്‍ ഒരാളുടെ നില ഗുരുതരമാണ്. നാട്ടുകാരും ഫയർഫോഴ്സും ഏറെ പണിപ്പെട്ടാണ് യാത്രക്കാരെ .പുറത്തെടുത്തത്. ബസ്സിലുള്ള നിരവധി പേർക്കും പരിക്കേറ്റു. പരിക്കേറ്റവരെ പരിയാരം മെഡിക്കൽ കോളേജിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

 

error: Content is protected !!