അധ്യാപികയുടെ അടിയേറ്റ് വിദ്യാർത്ഥിയുടെ കൈ ഞരമ്പ് മുറിഞ്ഞു

അധ്യാപികയുടെ അടിയേറ്റ് സ്കൂള്‍ വിദ്യാർത്ഥിയുടെ കൈ ഞരമ്പ് മുറിഞ്ഞു. മമ്പറത്തെ സ്വകാര്യ ഇംഗ്ലീഷ് മീഡിയം സ്‌കൂളിലെ അധ്യാപികയുടെ അടിയേറ്റാണ് രണ്ടാം ക്ലാസുകാരന്റെ കൈ ഞരമ്പ് മുറിഞ്ഞത്. മമ്പറം കുഴിയില്‍പീടിക സ്വദേശിയായ ആറുവയസ്സുകാരനെ തലശ്ശേരി ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ച് അടിയന്തിര ശസ്ത്രക്രിയക്ക് വിധേയമാക്കി .പരിക്കേറ്റ കുട്ടിയെ ശിശുക്ഷേമ സമിതിയംഗങ്ങള്‍ സന്ദര്‍ശിച്ച് മൊഴിയെടുത്തു. വെള്ളിയാഴ്ചയാണ് ക്ലാസ് പരീക്ഷക്ക് ഹാജരാകാതതിനെ തുടര്‍ന്നാണ് അധ്യാപിക സ്റ്റീൽ  കൊണ്ടുള്ള സ്‌കെയില്‍ ഉപയോഗിച്ച് കൈത്തണ്ടയില്‍ അടിച്ചത്.

കൈ മുറിഞ്ഞ് രക്തം നിര്‍ത്താതെ വന്നതിനെ തുടര്‍ന്ന് സ്‌കൂള്‍ അധികൃതര്‍ തന്നെ കുട്ടിയെ മമ്പറത്തെ സ്വകാര്യ ക്ലിനിക്കില്‍ എത്തിക്കുകയായിരുന്നു എന്നാൽ സാരമായ മുറിവ് ആയതിനാൽ തലശ്ശേരി ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയില്‍ പ്രേവശിപ്പിക്കുകയായിരുന്നു. ഇന്ന് കാലത്ത് ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ ആശുപത്രിയിലെത്തി വിവരങ്ങള്‍ ശേഖരിച്ചു.പരിക്കേറ്റ വിദ്യാര്‍ത്ഥിയുടെ പിതാവ്, പിണറായി പോലീസില്‍ പരാതി നല്‍കി. പോലീസ് കേസെടുത്ത് അന്വേഷിച്ച് വരികയാണ്.

error: Content is protected !!