അധ്യാപിക തലയ്ക്ക് അടിയേറ്റു മരിച്ചനിലയില്‍

ശാസ്താംകോട്ടയില്‍ സ്‌കൂള്‍ അധ്യാപികയെ വീടിനുള്ളില്‍ തലയ്ക്ക് അടിയേറ്റു മരിച്ചനിലയില്‍ കണ്ടെത്തി. രാജഗിരി അനിതാ ഭവനില്‍ ആഷ്ലിയുടെ ഭാര്യ അനിത സ്റ്റീഫന്‍ (39) ആണു മരിച്ചത്.
ഭര്‍ത്താവ് ആരോഗ്യവകുപ്പ് ജീവനക്കാരനായ ആഷ്ലി ഒളിവിലാണ്. അടൂര്‍ ചന്ദനപ്പള്ളി ഗവ. എല്‍.പി.എസ് അധ്യാപികയാണ്. പിതാവ് സ്റ്റീഫന്‍ വൈകിട്ടു വീട്ടിലെത്തിയപ്പോഴാണു മൃതദേഹം കണ്ടത്. രണ്ടു മക്കളുണ്ട്.