രണ്ട് വയസ്സ് പ്രായമുള്ള ഇരട്ട പെണ്‍കുട്ടികളെ വില്‍ക്കാന്‍ ശ്രമിച്ച പിതാവ് അറസ്റ്റില്‍

രണ്ട് വയസ്സ് പ്രായമുള്ള ഇരട്ട പെണ്‍കുട്ടികളെ വില്‍ക്കാന്‍ ശ്രമിച്ച പിതാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. പശ്ചിമ ബംഗാളിലെ പര്‍ഗാനാസ് ജില്ലയില്‍ വെച്ചാണ് പൊലീസ് പ്രതിയായ പിതാവിനെ അറസ്റ്റ് ചെയ്തത്. രണ്ട് വ്യത്യസ്ത വ്യക്തികള്‍ക്ക് വില്‍പന നടത്തവെയാണ് പിതാവിനെ പൊലീസ് പിടികൂടിയത്.

രത്തൻ ബ്രഹ്മ എന്ന വ്യക്തി തന്റെ രണ്ടു പെൺമക്കളെ ഒരു ലക്ഷത്തിനും എൺപതിനായിരം രൂപക്കും വിൽപ്പന നടത്താൻ ശ്രമിക്കുകയായിരുന്നെന്ന് പൊലീസ് പറയുന്നു. ഇയാൾക്ക് ഈ രണ്ട് പെൺമക്കളെ കൂടാതെ പത്ത് വയസ്സുള്ള ഒരു പെൺകുട്ടി കൂടിയുണ്ട്.

പിതാവിൽ നിന്നും രക്ഷപ്പെടുത്തിയ ഇരട്ട കുട്ടികളെ ചന്ദപ്പാറയിലുള്ള പ്രാഥമിക കേന്ദ്രത്തിൽ സൂക്ഷിച്ചിരിക്കുകയാണ്. വൈകാതെ തന്നെ കുട്ടികളെ ശിശു ക്ഷേമ സമിതിയെ ഏൽപ്പിക്കുമെന്ന് പൊലീസ് പറഞ്ഞു.

error: Content is protected !!