വെസ്റ്റ് ഇന്‍ഡീസിനെതിരായ ഇന്ത്യയുടെ ഏകദിന ടീമിനെ പ്രഖ്യാപിച്ചു

ടെസ്റ്റിന് സമാനമായി വെസ്റ്റ് ഇന്‍ഡീസിനെതിരായ ഏകദിന ടീമിനേയും കളിക്ക് ഒരു ദിവസം മുമ്പേ ഇന്ത്യ പ്രഖ്യാപിച്ചു. അഞ്ച് മത്സരമടങ്ങിയ പരമ്പരയുടെ ആദ്യ മത്സരം നാളെ ഗുഹവാത്തിയില്‍ നടക്കും. ടെസ്റ്റിലെ സമ്പൂര്‍ണ വിജയത്തിന് ശേഷം ഏകദിനത്തിലും മികച്ച വിജയമാണ് ഇന്ത്യ ലക്ഷ്യമിടുന്നത്.

ടെസ്റ്റില്‍ മികച്ച കളി പുറത്തെടുത്ത ഋഷഭ് പന്ത് ടീമില്‍ ഇടം നേടിയിട്ടുണ്ട്. മികച്ച ഫോം തുടരുന്നഇടംനേടിയ സ്പിന്നര്‍മാര്‍.മുഹമ്മദ് ഷമിക്ക് പുറമെ ഉമേഷ് യാദവും ഖലീല്‍ മുഹമ്മദുമാണ് ടീമിലെ പേസര്‍മാര്‍. രണ്ടാം ടെസ്റ്റില്‍ പത്തുവിക്കറ്റെടുത്ത ഉമേഷ് യാദവാണ് പേസിങില്‍ ഇന്ത്യയുടെ കുന്തമുന.

പന്ത്രണ്ടംഗ ടീമിനെയാണ ഇന്ത്യ പ്രഖ്യാപിച്ചിരിക്കുന്നത്. ഇന്ത്യയുടെ പന്ത്രണ്ടംഗ ടീം: വിരാട് കോഹ്‌ലി, ശിഖര്‍ ധവാന്‍,രോഹിത് ശര്‍മ,അമ്പാട്ടി റായിഡു, ഋശഭ് പന്ത്, എം.എസ്.ധോണി, രവീന്ദ്ര ജഡേജ, കുല്‍ദീപ് യാദവ്, യുസവേന്ദ്ര ചാഹല്‍സ ഉമേഷ് യാദവ്, മുഹമ്മദ് ഷമി, ഖലീല്‍ അഹമ്മദ്.

error: Content is protected !!