ഡെന്‍മാര്‍ക്ക് ഓപ്പണ്‍ ബാഡ്മിന്റണ്‍: ഫൈനലില്‍ സൈന നെഹ്‌വാള്‍

ഒഡെന്‍സ്: ഡെന്‍മാര്‍ക്ക് ഓപ്പണ്‍ ബാഡ്മിന്റണ്‍ ഫൈനലില്‍ ഇന്ത്യയുടെ സൈന നെഹ്‌വാള്‍ ഇന്ന് ലോക ഒന്നാം നമ്പര്‍ താരം തായ് സി യുങിനെ നേരിടും. പത്താം സ്ഥാനത്തുള്ള സൈന ഇന്ന് ജയിച്ചാല്‍ ബാഡ്മിന്റണ്‍ സമീപകാല ചരിത്രത്തിലെ ഏറ്റവും വലിയ അട്ടിമറി ജയങ്ങളിലൊന്നാകും അത്.

ഇത് അഞ്ചാം തവണയാണ് ഇരുവരും ഈ വര്‍ഷം നേര്‍ക്കുനേര്‍ വരുന്നത്. നാലുവട്ടവും തായ്‌സുവിന്റെ ഒപ്പമായിരുന്നു ജയം. ഏറ്റവുമൊടുവില്‍ ഏഷ്യന്‍ ഗെയിംസിലും ചൈനീസ് തായ്‌പേയിലും സൈന നിരുപാധികം കീഴടങ്ങുകയായിരുന്നു.

എന്നാല്‍ ഇത്തവണ ഡെന്‍മാര്‍ക്ക് ഓപ്പണില്‍ സ്വപ്‌നതുല്യമായ മുന്നേറ്റമാണ് സൈന നടത്തിയത്. പ്രീക്വാര്‍ട്ടറില്‍ ജപ്പാന്‍ സൂപ്പര്‍ താരം അകാനെ യമുഗാച്ചിയേയും ക്വാര്‍ട്ടറില്‍ നൊസേമി ഒകുഹാരെയുമാണ് താരം അട്ടിമറിച്ചത്. സെമിഫൈനലില്‍ 30 മിനിറ്റുകൊണ്ടാണ് ഇന്തോനേഷ്യയുടെ ഗ്രിഗോറിയ തുന്‍ജുങിനെ തോല്‍പിച്ചത്. സ്‌കോര്‍ 21-11, 21-12.

error: Content is protected !!