ഇതെന്തൊരു നില്‍പ്? പുതിയ ബാറ്റിങ് ശൈലിയുമായി ബെയ്‌ലി, ചിരിയടക്കാനാവാതെ ദക്ഷിണാഫ്രിക്കന്‍ താരങ്ങള്‍

മുന്‍ ഓസീസ് നായകന്‍ ജോര്‍ജ് ബെയ്‌ലിയുടെ ക്രീസിലെ നില്‍പ് കണ്ട് ചിരിക്കുകയാണ് ദക്ഷിണാഫ്രിക്കന്‍ താരങ്ങള്‍. ദക്ഷിണാഫ്രിക്കയും പ്രൈംമിനിസ്റ്റര്‍ ഇലവനും തമ്മിലെ മത്സരത്തിലായിരുന്നു ബെയ്‌ലിയുടെ വ്യത്യസ്ത ബാറ്റിങ് ശൈലി. പക്ഷേ ഈ ശൈലികൊണ്ട് താരത്തിന് നേട്ടമാണ് സംഭവിച്ചത്. നാല് വിക്കറ്റിന് ജോര്‍ജ് ബെയ്‌ലി നയിച്ച പ്രൈംമിനിസ്റ്റര്‍ ഇലവന്‍ ജയിച്ചു എന്ന് മാത്രമല്ല ബെയ്‌ലി അര്‍ദ്ധ സെഞ്ച്വറി നേടുകയും ചെയ്തു. പുറത്താകാതെ 76 പന്തില്‍ നിന്നായിരുന്നു ബെയ്‌ലി 51 റണ്‍സ് നേടിയത്. ഏഴ് ബൗണ്ടറികള്‍ ഉള്‍പ്പെടെയായിരുന്നു താരത്തിന്റെ ഇന്നിങ്‌സ്. ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്കയ്ക്ക് 42 ഓവറില്‍ 173 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളൂ. മറുപടി ബാറ്റിങില്‍ പ്രൈം മിനിസ്റ്റര്‍ ഇലവന്‍ ആറു വിക്കറ്റ് നഷ്ടപ്പെടുത്തി 36.3 ഓവറില്‍ ലക്ഷ്യത്തിലെത്തി.

https://twitter.com/twitter/statuses/1057534192622411778

error: Content is protected !!