ധോണി ഇനി ഇന്ത്യക്കായി ട്വന്‍റി 20 കളിച്ചേക്കില്ല

ഇന്ത്യന്‍ ട്വന്‍റി 20 ടീമിൽ നിന്ന് കരിയറിലാദ്യമായി മുന്‍ നായകന്‍ എം.എസ്. ധോണി പുറത്ത്. വിന്‍ഡീസിനും ഓസ്ട്രേലിയക്കും എതിരായ പരമ്പരയിൽ വിക്കറ്റ്കീപ്പര്‍ ബാറ്റ്സ്മാനായി ഋഷഭ് പന്തിനെ
ഉള്‍പ്പെടുത്തിയതോടെയാണ് വിശ്വ വിജയങ്ങളിലേക്ക് ഇന്ത്യയെ നയിച്ച താരം പുറത്തായത്.

ഭാവി കണക്കിലെടുത്താണ് തീരുമാനമെന്നാണ് ധോണിയുടെ പുറത്താകലിനെ കുറിച്ച് സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ എം.എസ്.കെ പ്രസാദ് വിശദീകരിച്ചത്. ഇതോടെ ഏകദിന ടീമിലും ധോണിയുടെ ഭാവി അനിശ്ചിതത്വത്തിലായി.

വിന്‍ഡീസിനെതിരായ ട്വന്‍റി 20 പരമ്പരയില്‍ വിരാട് കോലിക്ക് വിശ്രമം നൽകിയ സെലക്ടര്‍മാര്‍ പകരം രോഹിത് ശര്‍മ്മയെ നായകനായി പ്രഖ്യാപിച്ചു. ഓസ്ട്രേലിയന്‍ പരമ്പരയില്‍ വിരാട് കോലി തിരിച്ചെത്തും. പരിക്കേറ്റ ഹാര്‍ദിക് പണ്ഡ്യക്ക് വിശ്രമം നൽകിയപ്പോള്‍ ശ്രേയസ് അയ്യരെ ടീമിൽ ഉള്‍പ്പെടുത്തി.

ഇന്ത്യന്‍ ടീം: രോഹിത് ശര്‍മ (ക്യാപ്റ്റന്‍), ശിഖര്‍ ധവാന്‍, ലോകേഷ് രാഹുല്‍, ദിനേശ് കാര്‍ത്തിക്, മനീഷ് പാണ്ഡെ, ശ്രേയസ് അയ്യര്‍, ഋഷഭ് പന്ത്, ക്രുനാല്‍ പാണ്ഡ്യ, വാഷിംഗ്ണ്‍ സുന്ദര്‍, യുസ്വേന്ദ്ര ചാഹല്‍, കുല്‍ദീപ് യാദവ്, ഭുവനേശ്വര്‍ കുമാര്‍, ജസ്പ്രീത് ബുംറ, ഖലീല്‍ അഹമ്മദ്, ഉമേഷ് യാദവ്, ഷഹബാദ് നദീം. (വിരാട് കോലി തിരിച്ചെത്തുമ്പോള്‍ നദീം പുറത്താകും)

error: Content is protected !!