സംസ്ഥാന സ്‌കൂള്‍ മീറ്റില്‍ അഭിനവ് സിയും ആന്‍സിയും വേഗമേറിയ താരങ്ങള്‍

62ാമത് സംസ്ഥാന സ്‌കൂള്‍ മീറ്റില്‍ തിരുവനന്തപുരം സായിയുടെ അഭിനവ് സി വേഗമേറിയ താരം. 10.9 സെക്കന്‍ഡിലാണ് അഭിനവ് 100 മീറ്റര്‍ ഫിനിഷ് ചെയ്തത്. ഭിജിത്താണ് രണ്ടാമത്. കഴിഞ്ഞ വര്‍ഷം 100 മീറ്റര്‍ ജൂനിയര്‍ വിഭാഗത്തിലും അഭിനവ് സ്വര്‍ണം നേടിയിരുന്നു. പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ തൃശൂരിന്റെ ആന്‍സി സോജനാണ് സ്വര്‍ണം നേടിയത്.

ആണ്‍കുട്ടികളുടെ 100 മീറ്റര്‍ ജൂനിയര്‍ വിഭാഗത്തില്‍ തൃശൂരിന്റെ മുഹമ്മദ് സജീന്‍ സ്വര്‍ണം നേടിപ്പോള്‍ പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ എറണാകുളത്തിന്റെ സാന്ദ്ര എ.എസ്. സ്വര്‍ണം നേടി

100 മീറ്റര്‍ സബ്ജൂനിയര്‍ ആണ്‍കുട്ടികളുടെ ഓട്ടത്തില്‍ സ്വര്‍ണവും വെള്ളിയും സെന്റ് ജോര്‍ജാണ് നേടിയത്. സെന്റ് ജോര്‍ജിന്റെ മണിപ്പൂരി താരങ്ങളായ മുക്താര്‍ അഹ്മദ് സ്വര്‍ണവും മുഹമ്മദ് സാഹിബ് റഹ്മാന്‍ വെള്ളിയും സ്വന്തമാക്കി

100 മീറ്റര്‍ സബ്ജൂനിയര്‍ പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ കൊല്ലം സായിയിലെ സ്‌നേഹ ജേക്കബാണ് സ്വര്‍ണം നേടി. നേരത്തെ ലോങ് ജമ്പിലും സ്‌നേഹ സ്വര്‍ണം നേടിയിരുന്നു

error: Content is protected !!