അമൃത്‌സര്‍ തീവണ്ടിയപകടം രാഷ്ട്രീയവല്‍ക്കരിക്കരുതെന്ന് നവ്‌ജോത് സിംഗ് സിദ്ദു

ദസ്സറാ ആഘോഷങ്ങള്‍ക്കിടെ തീവണ്ടിയിടിച്ച് 60 ഓളം ആള്‍ക്കാര്‍ കൊല്ലപ്പെട്ടത് ഒരു അപകടമാണെന്നും ആരും അത് കരുതിക്കൂട്ടി ചെയ്തതല്ലെന്നും പഞ്ചാബ് സാംസ്‌കാരിക മന്ത്രി നവ്‌ജോത് സിംഗ് സിദ്ദു. വലിയ ശ്രദ്ധക്കുറവുണ്ടായെന്നും എന്നാല്‍ അത് രാഷ്ട്രീയവല്‍ക്കരിക്കരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

താന്‍ തന്റ ഭാര്യയോട് സംസാരിച്ചെന്നും അവര്‍ ആശുപത്രിയില്‍ അപകടത്തില്‍ പെട്ടവരെ പരിചരിക്കുകയാണെന്നും മന്ത്രി പറഞ്ഞു. സംഭവസ്ഥലത്തുണ്ടായ മന്ത്രിയുടെ ഭാര്യ നവ്‌ജോധ് കൗര്‍ സിദ്ദു അപകടത്തിനു ശേഷം സംഭവസ്ഥലത്തുനിന്നും അപ്രത്യക്ഷമായി എന്ന ആക്ഷേപം ഉയര്‍ന്നിരുന്നു.

ചിലര്‍ തങ്ങളുടെ ഉത്തരവാദിത്വം മറന്നതിനാലാണ് ഇത് സംഭവിച്ചത്. എന്നാല്‍ ഈ അപകടം ആരും മന:പൂര്‍വ്വം വരുത്തിവച്ചതല്ല. പ്രതിസ്ഥാനത്ത് ആരേയും നിര്‍ത്താന്‍ വിസമ്മതിച്ച് സിംഗ് പറഞ്ഞു.വെള്ളിയാഴ്ച മര്‍ക്കസ് യുണൈറ്റഡ് യൂത്ത് സമ്മിറ്റില്‍ പങ്കെടുക്കാനെത്തിയ കേരളത്തിലെത്തിയ സിംഗ് സംഭവസമയത്ത് കോഴിക്കോടായിരുന്നു ഉള്ളത്.

You may have missed

error: Content is protected !!