മതാചാരങ്ങളിൽ കോടതികള്‍ ഇടപെടാതിരിക്കുന്നതാണ് നല്ലതെന്ന് മദ്രാസ് ഹൈക്കോടതി

മതാചാരങ്ങളിൽ ഇടപെടുന്നതിൽ നിന്ന് കോടതികൾ മാറി നിൽക്കുകയാണ് നല്ലതെന്ന്  മദ്രാസ് ഹൈക്കോടതിയുടെ നിരീക്ഷണം. മയിലാപൂർ ശ്രീരംഗം മഠാധിപതിയായി യമുനാചാര്യർ ചുമതലയേൽക്കുന്നത് ചോദ്യം ചെയ്ത ഹർജി പരിഗണിക്കവെയാണ് കോടതിയുടെ ഇത്തരത്തിൽ അഭിപ്രായപ്പെട്ടത്.

ലക്ഷക്കണക്കിന് ഭക്തർ കാത്തിരിക്കുന്ന ചടങ്ങ് എങ്ങനെയാണ് തടയുകയെന്ന് ജസ്റ്റിസുമാരായ വി. പാർഥിപൻ, കൃഷ്ണൻ രാമസാമി എന്നിവരടങ്ങിയ ബഞ്ച് ചോദിച്ചു.  ശ്രീരംഗ മoത്തിന്റെ പന്ത്രണ്ടാമത് മഠാധിപതിയാകുന്ന യമുനാചാര്യരുടെ പട്ടാഭിഷേകം ആചാരലംഘനമാണെന്ന് ചൂണ്ടിക്കാട്ടി മഠ വിശ്വാസിയായ എസ്.വെങ്കടവരദനാണ് കോടതിയെ സമീപിച്ചത്.

കേസ് രണ്ടാഴ്ച കഴിഞ്ഞ് വീണ്ടും പരിഗണിക്കുമെങ്കിലും നാളെയും മറ്റന്നാളുമായി നടക്കുന്ന പട്ടാഭിഷേക ചടങ്ങുകൾ സ്റ്റേ ചെയ്യാനാകില്ലെന്ന് കോടതി നിലപാടെടുത്തു.

error: Content is protected !!