ദിലീപിന്‍റെ ജോലി സാധ്യത നിഷേധിക്കാന്‍ അമ്മയ്ക്ക് കഴിയില്ല: സിദ്ദിഖ്

അമ്മയുടെ നടിമാരും കൂട്ടുകാരും ചേർന്ന് നടത്തിയ വാർത്താ സമ്മേളനത്തിന് മറുപടിയുമായി സിദ്ദിഖ്. ഡബ്ല്യുസിസി അംഗങ്ങളെ നടിമാര്‍ എന്ന് വിളിച്ചതില്‍ എന്താണ് തെറ്റുള്ളത് ആ പരാമർശം ബാലിശമാണെന്ന് സിദ്ദിഖ് പറഞ്ഞു. ആരുടേയും ജോലി സാധ്യത നിഷേധിക്കാനുള്ള സംഘടനയല്ല അമ്മ. ദിലീപിന്റെ ജോലി സാധ്യതയും നിഷേധിക്കാന്‍ അമ്മയ്ക്ക് കഴിയില്ല. നടിമാരുടെ ആവശ്യം ജനറൽ ബോഡി ചർച്ച ചെയ്ത് മരവിപ്പിച്ചതാണ്.

മീടൂ ക്യാംപയിൻ നല്ലതാണെന്നും എന്നാല്‍ അത് ദുരുപയോഗം ചെയ്യരുതെന്നും സിദ്ദിഖ് കൊച്ചിയില്‍ പറഞ്ഞു. അതിന്റെ വിശ്വാസ്യത കളയരുതെന്നും സിദ്ദിഖ് പറഞ്ഞു. ദിലീപ് രാജി നൽകിയെന്നത് സ്ഥിരീകരിച്ച് സിദ്ദിഖ്. ദിലീപ് കുറ്റാരോപിതന്‍ മാത്രമാണ്. മോഹൻലാലിനെതിരെ അനാവശ്യ തേജോവധം ചെയ്യരുതെന്നും സിദ്ദിഖ് പറഞ്ഞു. പേര് പറയാതെ കുറെ പേരെ തേജോവധം ചെയ്യരുത്.

അനാവശ്യ ആരോപണങ്ങൾ പറയുന്നവർക്കെതിരെ നടപടിയെടുക്കുന്നത് ആലോചിക്കണമെന്നും സിദ്ദിഖ് പറഞ്ഞു. സമൂഹമാധ്യമങ്ങളിലെ സൈബറാക്രമണം അത് ജനത്തിന്റെ വികാരമാണെന്നും സിദ്ദിഖ് പറഞ്ഞു. രാജി വച്ചു പോയവരെ സംഘടന തിരിച്ച് വിളിക്കില്ല. അത് അമ്മയുടെ തീരുമാനമാണ്. പുറത്ത് പോയവര്‍ പുറത്ത് പോയവര്‍ തന്നെയാണ്. സംഘടനയില്‍ ഉള്ളവര്‍ അനാവശ്യമായി പ്രതികരിക്കുമ്പോള്‍ സൂക്ഷിക്കണമെന്നും സിദ്ദിഖ് പറഞ്ഞു. പറയാനുള്ള കാര്യങ്ങള്‍ സംഘടനയില്‍ പറയണമെന്നും സിദ്ദിഖ് പറയുന്നു.

error: Content is protected !!