സോളാർ പാനൽ ഇൻസ്റ്റലേഷൻ സൗജന്യ പരിശീലനം

കണ്ണൂർ റുഡ്‌സെറ്റ് ഇൻസ്റ്റിറ്റ്യൂട്ട് സോളാർ പാനൽ ഇൻസ്റ്റലേഷൻ മേഖലയിൽ സൗജന്യ പരിശീലനം സംഘടിപ്പിക്കുന്നു.  ഒക്ടോബർ അവസാന വാരം ആരംഭിക്കുന്ന 6 ദിവസത്തെ  പരിശീലന  പരിപാടിയിൽ ഭക്ഷണവും സൗജന്യ താമസ സൗകര്യവും ലഭിക്കും.  പരിശീലനത്തിൽ പങ്കെടുക്കാൻ താല്പര്യമുള്ള കണ്ണൂർ, കാസറഗോഡ്, വയനാട്, മാഹി  ജില്ലകളിലെ 18 നും 45 നും ഇടയിൽ പ്രായമുള്ള യുവാക്കൾ    പേര്, വയസ്സ്, മേൽവിലാസം, ഫോൺ നമ്പർ,  എന്നിവ കാണിച്ച ഡയറക്ടർ, റുഡ്‌സെറ് ഇൻസ്റ്റിറ്റ്യൂട്ട് , പി.ഓ. കാഞ്ഞിരങ്ങാട് , കണ്ണൂർ 670142 എന്ന  വിലാസത്തിൽ ഒക്ടോബർ 13 നു മുമ്പായി അപേക്ഷിക്കുക.  വയറിങ് , ഇൻവെർട്ടർ, ഇലക്ട്രിക്കൽ മേഖലയിൽ പ്രവർത്തിക്കുന്നവർക്കും ബി പി ൽ വിഭാഗത്തിൽ പെട്ടവർക്കും താമസിച്ചു പഠിക്കാൻ താൽപര്യപ്പെടുന്നവർക്കും  മുൻഗണന ഉണ്ടായിരിക്കും.  ഇന്റർവ്യൂ ഒക്ടോബർ  18  ന്.  ഓൺ ലൈനായി അപേക്ഷിക്കാൻ സന്ദർശിക്കുക www.rudset.com. കൂടുതൽ വിവരങ്ങൾക്ക് ബന്ധപെടുക ഫോൺ  0460 2226573/ 8547325448 / 8129620530 / 9496297644 / 9961336326/8301995433 / 8547682411

error: Content is protected !!