കണ്ണൂരില്‍ സ്വകാര്യ സ്ഥാപനങ്ങളിലേക്ക് അഭിമുഖം 

കണ്ണൂര്‍ ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിനോടനുബന്ധിച്ച എംപ്ലോയബിലിറ്റി സെന്ററില്‍ സ്വകാര്യ സ്ഥാപനങ്ങളിലേക്ക് അഭിമുഖം നടത്തുന്നു. ജെ എസ് ഡെവലപ്പര്‍ (ബിരുദം/ബിടെക് /ബിസിഎ/എംസിഎ), പൈത്തോണ്‍ ഡെവലപ്പര്‍ (ബിരുദം/ബിടെക് /ബിസിഎ/എംസിഎ), ബിസിനസ് ഡെവലപ്‌മെന്റ്് മാനേജര്‍, സെയില്‍സ് ഡെവലപ്‌മെന്റ് മാനേജര്‍, സെയില്‍സ് എക്‌സിക്യൂട്ടീവ്, ട്രെയിനര്‍ (ബിരുദം), ഫിനാന്‍ഷ്യല്‍ കണ്‍സല്‍റ്റന്റ്, ഏജന്‍സി അസോസിയേറ്റ്, സെയില്‍സ് മെന്റര്‍ (എസ് എസ് എല്‍ സി), ഷോറൂം സെയില്‍സ് എക്‌സിക്യൂട്ടീവ്, ഡെലിവറി കോ ഓര്‍ഡിനേറ്റര്‍, പി ഡി ഐ ടെക്‌നിഷ്യന്‍  (ബിരുദം -പുരുഷന്‍), ടെക്‌നിഷ്യന്‍, വാറന്റി എക്‌സിക്യൂട്ടീവ് (ബിരുദം/ഡിപ്ലോമ-പുരുഷന്‍), ഡോക്യുമെന്റഷന്‍ എക്‌സിക്യൂട്ടീവ് (പ്ലസ് ടു/ ബിരുദം-പുരുഷന്‍), റിസപ്ഷനിസ്റ്റ്(പ്ലസ് ടു- സ്ത്രീ), കസ്റ്റമര്‍ റിലേഷന്‍ഷിപ്പ്  എക്‌സിക്യൂട്ടീവ് ( ബിരുദം -സ്ത്രീ), സര്‍വീസ് അഡൈ്വസര്‍(ഡിപ്ലോമ/ ഐ ടി ഐ-പുരുഷന്‍),സ്‌പെയര്‍ പാര്‍ട്‌സ് അസിസ്റ്റന്റ് (പ്ലസ് ടു-പുരുഷന്‍) എന്നീ ഒഴിവുകളിലേക്കാണ് നിയമനം.

ഒക്ടോബര്‍ 27 ന് രാവിലെ 10 മണി മുതല്‍ നടക്കുന്ന അഭിമുഖത്തില്‍ പങ്കെടുക്കാന്‍ താല്‍പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ തിരിച്ചറിയല്‍ കാര്‍ഡിന്റെ പകര്‍പ്പും 250 രൂപയും സഹിതം എംപ്ലോയബിലിറ്റി സെന്ററില്‍ പേര് രജിസ്റ്റര്‍ ചെയ്യേണ്ടതാണ്. നിലവില്‍ രജിസ്റ്റര്‍ ചെയ്ത ഉദ്യോഗാര്‍ത്ഥികള്‍ക്കും അഭിമുഖത്തില്‍ പങ്കെടുക്കാം. ഫോണ്‍. 0497 2707610, 9747609636.

error: Content is protected !!