കണ്ണൂർ കൃഷ്ണമേനോൻ ഗവ. വനിതാ കോളേജിൽ ഗസ്റ്റ് ലക്ചർ ഒഴിവ്

കണ്ണൂർ കൃഷ്ണമേനോൻ ഗവ. വനിതാ കോളേജിൽ ജേർണലിസം, സ്റ്റാറ്റിസ്റ്റിക്‌സ്, സംസ്‌കൃതം (ജനറൽ) എന്നീ വിഷയങ്ങളിൽ ഗസ്റ്റ് ലക്ചർമാരെ ആവശ്യമുണ്ട്.കോളേജ് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറുടെ കോഴിക്കോട് ഓഫീസിൽ രജിസ്റ്റർ ചെയ്ത ഉദ്യോഗാർത്ഥികൾ അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം പ്രിൻസിപ്പാൾ മുൻപാകെ ഹാജരാകേണ്ടതാണ്. ജേർണലിസം ജൂലൈ 18-ന് രാവിലെ 11 മണി, സംസ്‌കൃതം ജൂലൈ 18-ന് ഉച്ചയ്ക്ക് 2 മണി, സ്റ്റാറ്റിസ്റ്റിക്‌സ് ജൂലൈ 19-ന് രാവിലെ 11 മണി എന്നിങ്ങനെയാണ് കൂടിക്കാഴ്ചയുടെ സമയം.

error: Content is protected !!