യു.​എ.​ഇ​യി​ൽ വോയിസ്, വീഡിയോ കോളുകള്‍ക്ക് പുതിയ ആപ്ലിക്കേഷന്‍

വാട്ട്സ്ആപ്പ്, സ്കെെപ് മുഖേനയുള്ള കോ​ളുകള്‍ നിരോധിച്ച യു.​എ.​ഇ​യി​ൽ  പകരം സംവിധാനവുമായി രാജ്യത്തെ പ്രധാന ടെലികോം കമ്പനിയായ എത്തിസലാത്ത്. ഇന്റര്‍നെറ്റ് വോയിസ്, വീഡിയോ കോളുകള്‍ക്ക് വേണ്ടി എച്ച്‌ഐയു മെസഞ്ചര്‍ എന്ന പുതിയ ആപ്ലിക്കേഷന്‍ എത്തിസാലത്ത് അവതരിപ്പിച്ചു.  വിഒഐപി (വോയിസ് ഓവര്‍ ഐപി) ആപ്ലിക്കേഷനുകളുടെ സഹായത്തോടെയാണ് പുതിയ ഫീച്ചര്‍ പ്രവര്‍ത്തിക്കുന്നത്. ഈ ആപ്പ് എത്തിസലാത്ത് ഉപയോക്താക്കള്‍ക്ക് എളുപ്പത്തില്‍ ഡൗണ്‍ലോഡ് ചെയ്ത് ഉപയോഗിക്കാവുന്നതാണ്. സ്മാര്‍ട്ട് ഫോണുകളിലും ടാബ്‍ലറ്റുകളിലും ഡെസ്ക്ടോപ്പ് കംപ്യൂട്ടറുകളിലും HiU പ്രവര്‍ത്തിക്കും.

കോളുകള്‍ക്ക് പുറമെ ഇന്‍സ്റ്റന്റ് മെസേജിങ് സൗകര്യവും ഇതിലുണ്ട്. 200 പേര്‍ വരെയുള്ള ചാറ്റ് ഗ്രൂപ്പുകളുമുണ്ടാക്കാം. നിലവിലുള്ള BOTIM, C’Me ആപുകള്‍ക്ക് പുറമെയാണ് HiU കൂടി പുറത്തിറക്കിയിരിക്കുന്നത്. ഇവ മൂന്നും രണ്ടാഴ്ചയിലേക്ക് സൗജന്യമായി ഉപയോഗിക്കാം. ഇത്തിസാലാത്തിന്റെ മൊബൈല്‍ ഇന്റര്‍നെറ്റ് പ്ലാന്‍ ആക്ടിവേറ്റ് ചെയ്താല്‍ രണ്ടാഴ്ചയിലേക്ക് ഈ സേവനങ്ങള്‍ സൗജന്യമായിരിക്കും.  എപ്പോള്‍ വേണമെങ്കില്‍ ഉപയോഗം അവസാനിപ്പിക്കാനുമാവും. എന്നാല്‍ രണ്ടാഴ്ചയിലെ സൗജന്യ സേവനങ്ങള്‍ അവസാനിച്ചശേഷം ഉപയോഗം തുടരുമ്പോള്‍ പിന്നീട് പണം ഈടാക്കും. 50 ദിര്‍ഹം മുതലുള്ള പ്ലാനുകളാണുള്ളത്.

error: Content is protected !!