ആകര്‍ഷകമായ ഓഫറുമായി രണ്ടാം വര്‍ഷികമാഘോഷിക്കാന്‍ ജിയോ

രാജ്യത്തെ ടെലികോം രംഗത്ത് വിജയഗാഥ തുടര്‍ന്ന് രണ്ടു വര്‍ഷം വിജയകരമായി പൂര്‍ത്തിയാക്കുന്ന ജിയോ ഉപഭോക്താക്കള്‍ക്ക് തകര്‍പ്പന്‍ ഓഫര്‍ പ്രഖ്യാപിച്ചു. രണ്ടാം വാര്‍ഷികത്തോടനുബന്ധിച്ച് ‘ജിയോ ടേണ്‍സ് 2’ എന്ന പുതിയ പദ്ധതിയില്‍ ഏറ്റവും ജനപ്രീതിയുള്ള 399 രൂപയുടെ പ്ലാനില്‍ 100 രൂപയുടെ കാഷ്ബാക്ക് ആണ് ജിയോ ഒരുക്കുന്നത്. അതായത് 399 രൂപയുടെ പ്ലാന്‍ 299 രൂപയ്ക്ക് ഉപയോഗിക്കാന്‍ സാധിക്കും.

ഡിജിറ്റല്‍ പെയ്‌മെന്റ് പോര്‍ട്ടലായ ഫോണ്‍പെയുമായി ചേര്‍ന്നാണ് ജിയോ 100 രൂപ ക്യാഷ് ബാക്ക് നല്‍കുന്നത്. 50 രൂപ മൈജിയോ അക്കൗണ്ടിലും 50 രൂപ ഫോണ്‍പേ അക്കൗണ്ടിലുമാണ് വരിക. ഈ തുക അടുത്ത റീചാര്‍ജുകള്‍ക്ക് ഉപയോഗിക്കാനാകും. മൈജിയോ ആപ്പ് വഴിയോ Jio.com വഴിയോ റീചാര്‍ജ് ചെയ്താല്‍ മാത്രമാണ് ഈ ഓഫര്‍ ലഭിക്കുക.

ഈ ഓഫര്‍ പ്രയോജനപ്പെടുത്താന്‍ റീച്ചാര്‍ജ് ടാബില്‍ ക്ലിക്ക് ചെയ്ത് 399 രൂപയുടെ പ്ലാന്‍ തിരഞ്ഞെടുക്കുക. ശേഷം ‘Buy’ ബട്ടന്‍ അമര്‍ത്തുക. അപ്പോള്‍ തന്നെ 50 രൂപ കുറയും. അതായത് റീച്ചാര്‍ജ് ചെയ്യുമ്പോള്‍ ബാക്കിവരുന്ന 349 രൂപ നല്‍കിയാല്‍ മതി. ഈ തുക റീച്ചാര്‍ജ് ചെയ്യാന്‍ ഫോണ്‍ പേ ആപ്പ് പ്രയോജനപ്പെടുത്തിയാല്‍ 50 രൂപ ഫോണ്‍ പേ വൗച്ചര്‍ ആയി നിങ്ങള്‍ക്ക് ലഭിക്കും. സെപ്റ്റംബര്‍ 21 വരെയാണ് ഓഫര്‍.

 

error: Content is protected !!