ഫിഫ ലോക ഫുട്ബോളര്‍ പുരസ്കാരം ലൂക്ക മോഡ്രിച്ചിന്

ഫിഫയുടെ ഏറ്റവും മികച്ച താരത്തിനുള്ള പുരസ്കാരം ലൂക്ക മോഡ്രിച്ചിന്. ബ്രസീലിന്‍റെ മാർത്തയാണ് ഏറ്റവും മികച്ച വനിതാ താരം.ആധുനിക ഫുട്ബോളിലെ സൂപ്പർ താരങ്ങളെല്ലാം ഒത്തുചേർന്ന രാവിൽ നക്ഷത്രശോഭയോടെ ലൂക്ക മോഡ്രിച്ച് ഫിഫ ലോക താരത്തിനുള്ള പുരസ്കാരം ഏറ്റുവാങ്ങിയത്.

ക്രോയേഷ്യയെ ലോകകപ്പ് ഫൈനലിലേക്ക് നയിച്ച, റയൽ മാഡ്രിഡ് പ്ലേമേക്കറായ മോഡ്രിച്ച് ഹാട്രിക് പുരസ്കാരം ലക്ഷ്യമിട്ട ക്രിസ്റ്റ്യാനോ റൊണാൾഡോ, മുഹമ്മദ് സലാ എന്നിവരെ മറികടന്നാണ് താരങ്ങളിൽ താരമായത്.

2008ന് ശേഷം റൊണാൾഡോയോ  മെസ്സിയോ അല്ലാതൊരു താരം ലോക ഫുട്ബോളറായി തിരഞ്ഞെടുക്കപ്പെടുന്നതും ആദ്യം. ചടങ്ങിൽ ഇരുവരുടെയും
അസാന്നിധ്യവും ശ്രദ്ധേയമായി. ബ്രസീലിന്‍റെ മാർത്തയാണ് മികച്ച വനിതാ താരം.

മികച്ച യുവതാരമായി ഫ്രാൻസിന്‍റെ കിലിയൻ എംബാപ്പേയും ഗോളിയായി ബെൽജിയത്തിന്‍റെ തിബോ കോർത്വയും പരിശീലകനായി ഫ്രാൻസിന്‍റെ ദിദിയർ ദെഷാമും തെരഞ്ഞെടുക്കപ്പെട്ടു. മികച്ച ഗോളിനുള്ള  പുഷ്കാസ് അവാർഡ് ലിവർപൂളിന്‍റെ മുഹമ്മദ് സലായ്ക്ക്.

error: Content is protected !!