നവജാത ശിശുവിനെ അമ്മ കൊലപ്പെടുത്തിയ സംഭവം : ചില യുവാക്കൾ നിരീക്ഷണത്തില്‍

ബാലുശ്ശേരിയിൽ‌ നവജാത ശിശുവിനെ അമ്മ കഴുത്തറുത്ത് കൊന്ന സംഭവത്തിൽ ചില യുവാക്കൾ നിരീക്ഷണത്തിലെന്ന് സൂചന.പാറമുക്ക് സ്വദേശി റിന്‍ഷയാണ് നാടിനെ നടുക്കിയ ക്രൂരത ചെയ്തത്. അപമാനം ഭയന്നാണ് കുട്ടിയെ കൊലപ്പെടുത്തിയതെന്ന് പൊലീസ് കസ്റ്റഡിയിൽ ചികിത്സയിലുള്ള യുവതി മൊഴി നൽകിയിട്ടുണ്ട്. റിന്‍ഷയുടെ സഹോദരനെത്തേടി പതിവായി വീട്ടിലെത്തിയിരുന്ന യുവാക്കളെ കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നതെന്നാണ് സൂചന. രാപകല്‍ വ്യത്യാസമില്ലാതെ പലരും വീട്ടിലെത്തിയിരുന്നതായി നാട്ടുകാര്‍ പൊലീസിന് വിവരം നൽകിയിരുന്നു.

വരവിനെ ചോദ്യം ചെയ്താല്‍ ഭീഷണിയും അസഭ്യവര്‍ഷവും പതിവായിരുന്നുവെന്നും സൂചനയുണ്ട്.
ഇതെത്തുടര്‍ന്നു നാട്ടുകാര്‍ പിന്‍വാങ്ങുകയായിരുന്നു. ഒരിക്കല്‍പ്പോലും അടുത്തുള്ളവരുമായി സഹകരിക്കുന്ന സാഹചര്യമുണ്ടായില്ലെന്നും പൊലീസ് പറയുന്നു. നാട്ടുകാരുടെ പരാതിയെത്തുടര്‍ന്ന് ഇക്കാര്യങ്ങള്‍ വിശദമായി അന്വേഷിക്കാന്‍ ബാലുശ്ശേരി പൊലീസിന്റെ തീരുമാനം.

error: Content is protected !!