റിസര്‍വ് ബാങ്ക് പുതിയ വായ്പ നയം പ്രഖ്യാപിച്ചു

വ്യാപാരയുദ്ധ പ്രതിസന്ധികളുടെയും പണപ്പെരുപ്പം ഉയരുന്നതുമായി ബന്ധപ്പെട്ട പ്രശ്നങ്ങളുടെയും നിഴലില്‍ റിസര്‍വ് ബാങ്ക് പുതിയ വായ്പ നയം പ്രഖ്യാപിച്ചു. റിപ്പോ നിരക്ക് കാല്‍ശതമാനം കൂടി 6.5% ആയി.

ഇതേ തുടര്‍ന്ന്, ബാങ്കുകള്‍ വായ്പാ പലിശ നിരക്ക് കൂട്ടിയേക്കും. ഭവന, വാഹന വ്യക്തിഗത വായ്പാ പലിശ കൂടാന്‍ സാധ്യത. നാണയപ്പെരുപ്പം ഉയര്‍ന്നേക്കുമെന്ന് റിസര്‍വ് ബാങ്ക്. തുടര്‍ച്ചയായ രണ്ടാം തവണയാണ് റിസര്‍വ് ബാങ്ക് നിരക്ക് കൂട്ടുന്നത്.

error: Content is protected !!