ഓണ്‍ലൈന്‍ വ്യാപാരം നിയന്ത്രിക്കാന്‍ കേന്ദ്ര നീക്കം
ഓൺ ലൈൻ വ്യാപാരത്തെ നിയന്ത്രിക്കുന്നതിന് ദേശീയ തലത്തിൽ നിയന്ത്രണ സംവിധാനം വരുന്നു. സെൻട്രൽ കൺസ്യൂമർ പ്രൊട്ടക്ഷ്ൻ അതോറിറ്റി എന്ന പേരിൽ നിയന്ത്രണ ഏജൻസിയെ കൊണ്ടുവരാനാണ് സർക്കാർ നീക്കം. കേന്ദ്ര വാണിജ്യ വകുപ്പ്‍ സെക്രട്ടറിയുടെ നേത്രത്വത്തിലുള്ള ടാസ്ക് ഫോഴ്‌സ് സമർപ്പിച്ച റിപ്പോർട്ടിലാണ് ഈ നിർദേശം അടങ്ങിയിരിക്കുന്നത്.
ഓൺ ലൈൻ വ്യപാരത്തെ സംബന്ധിച്ച പരാതികൾ ഉപഭോക്താക്കൾ അതോറിറ്റിക്കാണ് സമർപ്പിക്കേണ്ടത്. കമ്പനികളുടെ പരാതികളും സമർപ്പിക്കേണ്ടത് ഈ ഏജൻസിക്കാണ്. ഡിജിറ്റൽ രീതിയിൽ വ്യപാരം നടത്തുന്ന എല്ലാ കമ്പനികളും അതോറിറ്റിയിൽ രെജിസ്റ്റർ ചെയ്യണം. എന്നാൽ ഇക്കാര്യത്തിൽ സർക്കാർ അന്തിമ തീരുമാനം എടുത്തിട്ടില്ല. റെഗുലേറ്റർ അടക്കമുള്ള നിർദേശങ്ങൾ കേന്ദ്ര വാണിജ്യ വകുപ്പ്‍ മന്ത്രി സുരേഷ് പ്രഭുവിന്റെ നേത്ര്വത്തിലുള്ള ഉന്നതതല സമിതി പരിശോധിച്ച് വരികയാണ്. അതിന്റെ അടിസ്ഥാനത്തിൽ ഇ കൊമേഴ്‌സ് നയം സർക്കാർ പ്രഖ്യാപിക്കും. ഓൺ ലൈൻ വ്യാപാര രംഗത്ത് സമഗ്ര നിയന്ത്രണമാണ് സർക്കാർ നയം കൊണ്ട് ഉദ്ദേശിക്കുന്നത്.