ജമ്മു കാശ്മീരില്‍ ബിജെപി പ്രവർത്തകൻ ഭീകരരുടെ വെടിയേറ്റ് മരിച്ചു.

ഇന്ന് പുലർച്ചെ രണ്ടരയോടെയാണ് സംഭവം. ബിജെപി പ്രവർത്തകനായ ഷബിർ അഹമ്മദ് ഭട്ടാണ് പുൽവാമയിലെ രാഖ് ഇ ലിറ്റർ പ്രദേശത്ത് വച്ച് കൊല്ലപ്പെട്ടത്. ചൊവ്വാഴ്ച വൈകുന്നേരത്തോടെ തട്ടിക്കൊണ്ട് പോയാണ് ഇയാള കൊന്നതെന്ന് പൊലീസ് വ്യക്തമാക്കുന്നു.ബിജെപിയുടെ യുവജന വിഭാ​ഗം ജില്ലാ പ്രസിഡന്റാണ് വെടിയേറ്റ് മരിച്ച ഷബിർ അഹമ്മദ് ഭട്ട്.

ഈ ആഴ്ചയാണ് ജമ്മു കാശ്മീരിൽ പഞ്ചായത്ത്-മുനിസിപ്പാലിറ്റി ഇലക്ഷൻ പ്രഖ്യാപിച്ചിരിക്കുന്നത്. ആദ്യമായിട്ടാണ് ഭീകരപ്രവർത്തകർ ഒരു രാഷ്ട്രീയ പ്രവർത്തകനെ കൊലപ്പെടുത്തുന്നത്.കഴിഞ്ഞ വർഷം ബിജെപിയുടെ യുവജനവിഭാ​ഗം നേതാവിനെ ഭീകരർ കൊലപ്പെപെടുത്തിയിരുന്നു.സംഭവത്തിൽ ബിജെപി പ്രസിഡന്റ് അമിത് ഷാ അനുശോചനം രേഖപ്പെടുത്തി.

error: Content is protected !!