ഏഷ്യന്‍ ഗെയിംസ്; 16 കാരനിലൂടെ ഇന്ത്യയ്ക്ക് മൂന്നാം സ്വര്‍ണ്ണം

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയ്ക്ക് മൂന്നാം സ്വര്‍ണം. 10 മീറ്റര്‍ എയര്‍ പിസ്റ്റള്‍ ഷൂട്ടിംഗില്‍ 16 വയസുകാരന്‍ സൗരഭ് ചൗധരി സ്വര്‍ണം നേടി. ഗെയിംസ് റെക്കോര്‍ഡോടെയാണ് സ്വര്‍ണം. ഇതേ ഇനത്തില്‍ ഇന്ത്യയുടെ അഭിഷേക് വര്‍മ്മയ്ക്കാണ് വെങ്കലം. ഇതോടെ ഗെയിംസില്‍ ഇന്ത്യയുടെ ആകെ മെഡല്‍ നേട്ടം ഏഴായി.

error: Content is protected !!