റൊണാള്‍ഡോ ആശുപത്രിയില്‍; ആശങ്കയോടെ ഫുട്ബോള്‍ ലോകം

ബ്രസീലിന്റെ എക്കാലത്തേയും വലിയ ഇതിഹാസങ്ങളിലൊരാളായ റൊണാള്‍ഡോ ആശുപത്രിയില്‍. ന്യൂമോണിയ ബാധയെ തുടര്‍ന്ന് മുന്‍ റയല്‍ മാഡ്രിഡ് താരം കൂടിയായിരുന്ന റൊണാള്‍ഡോ സ്പാനിഷ് ദ്വീപ് ഇബീസയിലെ ആശുപത്രിയില്‍ ചികിത്സയിലാണ്.

ആശുപത്രിയില്‍ അത്യാഹിത വിഭാഗത്തിലാണ് ഇതിഹാസ താരമെന്നാണ് ഡയറിയോ ഡി ഇബീസ റിപ്പോര്‍ട്ടു ചെയ്യുന്നത്. താരം സുഖം പ്രാപിച്ചു വരികയാണ്.

അതെസമയം റൊണാള്‍ഡോയുടെ ചികിത്സ സംബന്ധിച്ച് കൂടുതല്‍ വ്ിവരങ്ങള്‍ പുറത്ത് വന്നിട്ടില്ല. 41കാരനായ താരത്തിന്റെ സ്വകാര്യത കണക്കിലെടുത്താണ് ഇക്കാര്യങ്ങള്‍ പുറത്ത് വിടാത്തത്. അവധിക്കാലം ചെലവഴിക്കാനാണ് റൊണാള്‍ഡോ ഇബീസിയയില്‍ എത്തിയത്. അദ്ദേഹത്തിന് ഇവിടെ സ്വന്തമാക്കി വസതിയുണ്ട്.

ബ്രസീലിന്റെ എക്കാലത്തേയും മികച്ച സ്ട്രൈക്കര്‍മാരിലൊരാളായ റൊണാള്‍ഡോ അവധി ആഘോഷിക്കാനായി എത്തിയപ്പോഴാണ് അസുഖം ബാധിച്ചത്. 1994, 2002 എന്നീ ലോകകപ്പുകള്‍ ബ്രസീല്‍ ഉയര്‍ത്തുമ്പോള്‍ മികച്ച താരമായി റൊണാള്‍ഡോയും ആ മഞ്ഞപ്പടയിലുണ്ടായിരുന്നു. രണ്ടു തവണ ബാലന്‍ ഡി ഓറും 2002 ലോകകപ്പില്‍ സുവര്‍ണ പാദകവും റൊണാള്‍ഡോ നേടി.

റയലിനെ കൂടാതെ ബാഴ്‌സലോണ, ഇന്റര്‍മിലാന്‍ എസീ മിലാന്‍ എന്നീ ക്ലബുകള്‍ക്ക് വേണ്ടിയും റൊണാള്‍ഡോ ബൂട്ടണിഞ്ഞിട്ടുണ്ട്.

error: Content is protected !!