ഏഷ്യന്‍ ഗെയിംസ് : ജിന്‍സണ് സ്വര്‍ണം,ചിത്രയ്ക്ക് വെങ്കലം

ഏഷ്യന്‍ ഗെയിംസില്‍ 1500 മീറ്ററില്‍  പുരുഷ വിഭാഗത്തില്‍ കേരളത്തിന്റ അഭിമാനമായി ജിന്‍സണ്‍ ജോണ്‍സണ്‍ സ്വര്‍ണം നേടി. 3.44.72 സെക്കന്‍ഡിലാണ് ജിന്‍സണ്‍ മത്സരം പൂര്‍ത്തിയാക്കിയത്. വനിതകളില്‍ ഇന്ത്യയുടെ മലയാളിതാരം പി.യു. ചിത്രയ്ക്ക് വെങ്കലമുണ്ട്. 12.56 സെക്കന്‍ഡിലാണ് ചിത്ര വെങ്കലം സ്വന്തമാക്കിയത്.

നേരത്തെ 800 മീറ്ററില്‍ ജിന്‍സണ്‍ ജോണ്‍ വെള്ളി നേടിയിരുന്നു. ജിന്‍സണിലൂടെ ആറാം സ്വര്‍ണമാണ് ഇന്ത്യ അത്‌ലറ്റിക്‌സില്‍ നിന്ന് മാത്രം സ്വന്തമാക്കിയത്. 800 മീറ്ററില്‍ സ്വര്‍ണം നേടിയിരുന്ന മന്‍ജിത് സിങ് നാലാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. തന്റെ ഫേവറൈറ്റ് ഇനമായ 800ല്‍ സ്വര്‍ണം നഷ്ടമായെങ്കിലും 1500ല്‍ തിരിച്ചുപ്പിടിക്കാനായെന്നുള്ളത്  ജിന്‍സണെ സംബന്ധിച്ചിടത്തോളം ഇരട്ട സന്തോഷമാണ്.1500, 800 ഇനങ്ങളില്‍ ദേശീയ ചാംപ്യനാണ് ജിന്‍സണ്‍ ജോണ്‍സണ്‍.

error: Content is protected !!