ഏഷ്യന്‍ ഗെയിംസ്: ഇന്ത്യയ്ക്ക് റെക്കോര്‍ഡ് മെഡല്‍ നേട്ടം

ബോക്സിങ് റിങ്ങിൽനിന്ന് അമിത് കുമാർ ‘ഇടിച്ചെടുത്ത’ 14–ാം സ്വർണത്തിലൂടെ ഏഷ്യൻ ഗെയിംസിലെ ആകെ മെഡൽ നേട്ടത്തിൽ ഇന്ത്യയ്ക്ക് റെക്കോർഡ്. തൊട്ടുപിന്നാലെ ബ്രിജ് (ചീട്ടുകളി) ടീം ഇനത്തിൽ പുരുഷ ടീമും സ്വർണം സ്വന്തമാക്കിയതോടെ ഗെയിംസിന്റെ പതിനാലാം ദിനത്തിൽ ഇന്ത്യയ്ക്ക് ‘ഡബിൾ സന്തോഷം’. അറുപതുകാരനായ പ്രണബ് ബർധൻ, അമ്പത്തിയാറുകാരനായ ശിഭ്നാഥ് സർക്കാർ എന്നിവരാണ് ബ്രിജിലെ ആദ്യ ഏഷ്യൻ ഗെയിംസ് സ്വർണം ഇന്ത്യയ്ക്കു സമ്മാനിച്ചത്.

 

ലൈറ്റ് ഫ്ലൈ 49 കിലോ വിഭാഗത്തിലാണ് 22കാരനായ അമിതിന്‍റെ സുവര്‍ണ നേട്ടം. 2016 ഒളിംപിക്‌സ് ചാമ്പ്യന്‍ ഉസ്ബെക്കിസ്ഥാന്‍റെ ദസ്‌മത്തോവിനെ അട്ടിമറിച്ചാണ് അമിത് സ്വര്‍ണം നേടിയത് എന്ന സവിശേഷതയുമുണ്ട്.
error: Content is protected !!