ഏഷ്യന്‍ ഗെയിംസ്; ഇന്ത്യക്ക് ഇന്ന്‍ പ്രതീക്ഷയുടെ ദിനം

ഏഷ്യൻ ഗെയിംസ് വനിതാ ഹോക്കിയിൽ ഫൈനൽ പ്രതീക്ഷയുമായി ഇന്ത്യ ഇന്നിറങ്ങും. വൈകീട്ട് ആറരയ്ക്ക് തുടങ്ങുന്ന കളിയിൽ ചൈനയാണ് ഇന്ത്യയുടെ എതിരാളി. ഗ്രൂപ്പ് ഘട്ടത്തിൽ ഇന്ത്യ ഒന്നാം സ്ഥാനത്തായിരുന്നു. അത്‍ലറ്റിക്സിൽ വനിതകളുടെ 200 മീറ്ററിൽ ദ്യുതി ചന്ദും, ട്രിപ്പിൾ ജംപിൽ അർപീന്ദർ സിംഗും രാകേഷ് ബാബും മെഡൽ പ്രതീക്ഷയോടെ ഇറങ്ങും.

1500 മീറ്റർ ഹീറ്റ്സിൽ മലയാളി താരം ജിൻസൺ ജോൺസനും മൻജീത് സിംഗും മത്സരിക്കും. കഴിഞ്ഞ ദിവസം 800 മീറ്ററില്‍ മന്‍ജീത് സ്വര്‍ണവും ജിന്‍സണ്‍ വെള്ളിയും  നേടിയിരുന്നു. ബോക്സിംഗ് ക്വാർട്ടർ ഫൈനലിൽ മൂന്ന് താരങ്ങളിലാണ് ഇന്ത്യയുടെ പ്രതീക്ഷ. വികാസ് കൃഷ്ണൻ, അമിത്, ധീരജ് എന്നിവർ ജയിച്ചാൽ ഇന്ത്യക്ക് ഈയിനത്തിൽ മെഡൽ ഉറപ്പിക്കാം.

error: Content is protected !!