മോഹവിലയ്ക്ക് നെയ്മര്‍ റയലിലേക്ക്

ക്രിസ്റ്റ്യാനോ റൊണാള്‍ഡോ റയല്‍ വിട്ടതിന് പിന്നാലെ ഇതിഹാസ താരത്തിന് പകരക്കാരനെ കണ്ടെത്താനുളള നെട്ടോട്ടത്തിലാണ് സ്പാനിഷ് ക്ലബ്. ബാഴ്‌സയില്‍ നിന്നും പിഎസ്ജി റാഞ്ചിയ നെയ്മര്‍ ജൂനിയറെ സ്വന്തമാക്കാനാണ് റയല്‍ ഇപ്പോള്‍ നീക്കങ്ങള്‍ നടത്തുന്നത്. റൊണാള്‍ഡോയ്ക്ക് പകരക്കാന്‍ നെയ്മര്‍ ജൂനിയര്‍ മാത്രമാണെന്ന വിലയിരുത്തലിലാണ് റയല്‍ മാഡ്രിഡ്.

ഇതിനായി നിലവിലെ റെക്കോഡ് തുകയെല്ലാം കാറ്റില്‍ പറത്തും വിധം പണമൊഴുക്കാനാണ് റയലിന്റെ നീക്കമെന്ന് സണ്‍ ദിനപത്രം റിപ്പോര്‍ട്ട്‌ ചെയ്യുന്നു. ബാഴ്‌സയില്‍ നിന്ന് പി എസ് ജിയിലേക്ക് കൂടു മാറിയപ്പോള്‍ നെയ്മര്‍ സ്ഥാപിച്ച തന്റെ തന്നെ റെക്കോഡ് തുക പുതുക്കി ആഴ്ചയില്‍ 850000 പൗണ്ട് ലഭിക്കുന്ന തരത്തിലാണ് കരാര്‍ മുന്നോട്ട് പോകുന്നതെന്നാണ് സൂചന.

അതായത് നെയ്മറിന് ആഴ്ചയില്‍ ഏഴരക്കോടിയിലധികം ഇന്ത്യന്‍ രൂപയാകും കരാര്‍ സാധ്യമായാല്‍ ലഭിക്കുക. വാര്‍ഷിക കണക്കെടുത്താല്‍ ഇത് നാലായിരം കോടിയോളം വരും. റയല്‍ അധികൃതര്‍ നെയ്മറിന്റെ അച്ഛനുമായി ഇക്കാര്യം ചര്‍ച്ച നടത്തിയതായും റിപ്പോര്‍ട്ടുണ്ട്.

ക്ലബുകള്‍ തമ്മില്‍ ഇത് സംബന്ധിച്ച് ധാരണയായതായും സണ്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇരുപത്തിയാറുകാരനായ നെയ്മറിന് റയലിന് വേണ്ടി ഒരുപാട് കാര്യങ്ങള്‍ ചെയ്യാനാകുമെന്നാണ് ക്ലബ് വിശ്വസിക്കുന്നത്. ചാമ്പ്യന്‍സ് ലീഗി നിലനിര്‍ത്തുന്നതിനൊപ്പം ലാ ലിഗയില്‍ വെന്നികൊടി പാറിക്കുന്നതുമാകും നെയ്മറിന് മുന്നിലെ ആദ്യ കടമ്പ.

error: Content is protected !!