സാം പോളി തുടരുമെന്ന് സൂചന

അർജന്‍റീനയുടെ പരിശീലകനായി സാംപോളി തുടരുമെന്ന സൂചന നൽകി അർജന്‍റീനന്‍ ഫുട്ബോൾ അസോസിയേഷൻ. സാംപോളി തന്നെയാണ് ഇപ്പോഴും പരിശീലകനെന്നും അദ്ദേഹത്തെ മാറ്റുന്നതിനെക്കുറിച്ച് ഇപ്പോൾ ആലോചിച്ചിട്ടില്ലെന്നും അസോസിയേഷൻ പ്രസിഡന്‍റ് ക്ലാഡിയോ ടാപിയ പറഞ്ഞു.

ഇന്നലെ അസോസിയേഷൻ സാംപോളിയുടെ അഭിഭാഷകനെ വിളിച്ചു വരുത്തിയിരുന്നു. 2022വരെ കരാറുള്ളതിനാൽ  പിരിച്ച് വിട്ടാൽ വലിയ നഷ്ടപരിഹാരം നൽകേണ്ടി വരുമെന്ന നിയമോപദേശം ലഭിച്ചതായാണ് വിവരം. നിലവിൽ അർജന്‍റീന അണ്ടർ20 ടീമിന്‍റെ അധിക ചുമതല സാംപോളിക്ക് നൽകിയിട്ടുണ്ട്. ലോകകപ്പ്  തോല്‍വിയില്‍ സാംപോളിക്കെതിരെ വലിയ വിമര്‍ശനം ഉയര്‍ന്നിരുന്നു.

error: Content is protected !!