രമായണമാസാചരണവുമായി കോണ്‍ഗ്രസും; രാഷ്ട്രീയ മല്‍സരമായി രാമായണപാരായണം

രാമായണ മാസാചരണത്തിന്റെ പേരില്‍ മല്‍സരവുമായി രാഷ്ട്രീയ പാര്‍ട്ടികള്‍. ആര്‍എസ്എസ് കുത്തകയല്ല രാമായണ പറയണമെന്നു പറഞ്ഞു കൊണ്ട് സിപിഐഎം കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെ കോണ്‍ഗ്രസും രാമായണ പാരായണവുമായി രംഗത്തെത്തിയിരിക്കുകയാണ്. ‘രാമായണം നമ്മുടേതാണ്, നാടിന്റെ നന്മയാണ്’ എന്ന പേരില്‍ കെപിസിസി വിചാര്‍ വിഭാഗിന്റെ നേതൃത്വത്തിലാണു കോണ്‍ഗ്രസ് ആദ്യമായി രാമായണ മാസാചരണം സംഘടിപ്പിക്കുന്നത്.

കര്‍ക്കടക മാസം ഒന്നിന് തൈക്കാട് ഗാന്ധിഭവനില്‍ രാമായണത്തിന്റെ ‘കോൺഗ്രസ് പാരായണം’ ഉദ്ഘാടനം ചെയ്യുന്ന ചടങ്ങില്‍ ശശി തരൂര്‍ എംപിയാണു മുഖ്യപ്രഭാഷണം നടത്തുന്നത്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടകനാകും. രാമായണത്തിന്റെ രാഷ്ട്രീയവും സാഹിത്യപരവുമായ പ്രാധാന്യത്തില്‍ ഊന്നിയുള്ള പരിപാടികളാണു സംഘടിപ്പിക്കുക

സിപിഎം അനുഭാവികളുടെ സംസ്‌കൃത സംഘം എന്ന സംഘടന രാമായണവുമായി ബന്ധപ്പെട്ട ചര്‍ച്ചകളും സെമിനാറുകളും സംഘടിപ്പിക്കുന്നത് കഴിഞ്ഞ ദിവസങ്ങളില്‍ ഏറെ ചര്‍ച്ചയായിരുന്നു. സിപിഎമ്മിന് ഇതുമായി ബന്ധമില്ലെന്ന് പാര്‍ട്ടി സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ വിശദീകരിക്കുകയും ചെയ്തു. രാമായണത്തെ മുന്‍നിര്‍ത്തി ഫാസിസ്റ്റ് സംഘടനകള്‍ നടത്തുന്ന പ്രചാരണപ്രവര്‍ത്തനങ്ങള്‍ക്കു തടയിടുകയാണു ലക്ഷ്യമെന്നായിരുന്നു സംസ്‌കൃത സംഘത്തിന്റെ പ്രതികരണം. ഇതിനു പിന്നാലെയാണ് കെപിസിസി വിചാര്‍ വിഭാഗം രാമായണ മാസ പരിപാടി നടത്താന്‍ തീരുമാനിച്ചിരിക്കുന്നത്.

error: Content is protected !!