ഇന്ത്യയില്‍ മകള്‍ സുരക്ഷിതയല്ല; ലോകചാമ്പ്യന്‍ഷിപ്പിന് മകളെ അയക്കില്ലെന്ന് സ്വിസ് താരത്തിന്‍റെ മാതാപിതാക്കള്‍

ഇന്ത്യയില്‍ മകളുടെ സുരക്ഷ ഉറപ്പില്ല, ലോകചാമ്പ്യന്‍ഷിപ്പിന് മകളെ അയക്കില്ലെന്ന് സ്വിസ് സ്ക്വാഷ് താരത്തിന്റെ രക്ഷിതാക്കളുടെ പ്രതികരണം. ചെന്നൈയില്‍ നടക്കുന്ന ലോക ജൂനിയര്‍ സ്ക്വാഷ് ചാമ്പ്യന്‍ഷിപ്പിന് സ്വിറ്റ്സര്‍ലന്‍ഡില്‍ നിന്നുള്ള പ്രധാന വനിതാ താരമില്ല. സ്ത്രീകളുടെ സുരക്ഷിതത്വം ഉറപ്പ് നല്‍കാന്‍ കഴിയാത്ത രാജ്യമാണ് ഇന്ത്യയെന്ന നിഗമനമാണ് സ്വിസ് വനിതാ താരത്തിന്റെ പിന്മാറ്റത്തിന്റെ കാരണമായി കോച്ച് ചൂണ്ടിക്കാണിക്കുന്നത്.

ഇന്ത്യയെക്കുറിച്ചുള്ള വാര്‍ത്തകള്‍ സ്വിസ് വനിതാ താരത്തിന്റെ രക്ഷിതാക്കള്‍ക്ക് ആശങ്ക നല്‍കിയതിനെ തുടര്‍ന്നാണ് സ്വിസ് ജൂനിയര്‍ താരം ആംബ്രേ അലിന്‍സ്കി ചെന്നൈയില്‍ നടക്കുന്ന ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കാതിരുന്നതെന്നാണ് സ്വിസ് കോച്ച് പാസ്കല്‍ ബുഹാറിന്‍ വിശദമാക്കുന്നു.

നേരത്തെ സ്ത്രീകള്‍ക്ക് നേരെയുള്ള അതിക്രമത്തില്‍ ഇന്ത്യ ഒന്നാമത് എത്തിയതായി റിപ്പോര്‍ട്ട് വന്നിരുന്നു. പിഞ്ചു കുഞ്ഞിനെ നേരെ പോലും അതിക്രമം നടക്കുന്ന രാജ്യത്തേയ്ക്ക് അയച്ച് മകളുടെ ജീവന്‍ അപകടത്തിലാക്കാന്‍ താല്‍പര്യമില്ലെന്നാണ് സ്വിസ് ജൂനിയര്‍ ഒന്നാം നമ്പര്‍ താരത്തിന്റെ രക്ഷിതാക്കള്‍ പറഞ്ഞുവെന്ന് കോച്ച് വിശദമാക്കി.തുടര്‍ച്ചയായി രാജ്യത്ത് സ്ത്രീകള്‍ക്ക് നേരെ അതിക്രമം നടന്ന റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നതിന് പിന്നാലെയാണ് കായികരംഗത്ത് രാജ്യത്തിന് അപമാനകരമായ സംഭവം നടക്കുന്നത്.

അമേരിക്ക, ഇറാന്‍ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ള വനിതാ താരങ്ങളുടെ സുരക്ഷയെച്ചൊല്ലിയും ടീം ആശങ്ക പ്രകടിപ്പിച്ചെന്നാണ് റിപ്പോര്‍ട്ട്. തുടര്‍ച്ചയായ സ്ത്രീകള്‍ക്കെതിരായ അക്രമവാര്‍ത്തകള്‍ വരുന്നതിന് പിന്നാലെയാണ് കായിക ഇന്ത്യക്ക്   അപമാനകരമായ സംഭവം നടക്കുന്നത്. രാജ്യത്ത് സ്ത്രീകള്‍ക്ക് എതിരെ  നടക്കുന്ന അതിക്രമങ്ങളുടെ വാര്‍ത്തകള്‍ അന്താരാഷ്ട്ര മാധ്യമ ശ്രദ്ധ ആകര്‍ഷിച്ചിരുന്നു.

error: Content is protected !!